കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ കൊലപാതകളുടെ പട്ടിക പുറത്ത്, പട്ടികയില്‍ കേരളത്തിന്‍റെ സ്ഥാനം ഞെട്ടിക്കും

  • By Desk
Google Oneindia Malayalam News

മുംബൈ: ദൈവത്തിന്‍റേതല്ല രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്വന്തം നാടായി കേരളം മാറിയെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊലയ്ക്കും അക്രമത്തിനും ന്യായീകരണം കണ്ടെത്താന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ കണക്കുകള്‍ പുറത്തുവിടുമ്പോഴും ജീവക്കാന്‍ കൊള്ളാത്ത നാടായി കേരളം മാറുകയാണോയെന്ന സംശയത്തെ ഉറപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ കണക്കിന്‍റെ അടിസ്ഥാനത്തില്‍ മുബൈ ഐഐടി ഹ്യുമാനിറ്റീസ് സയന്‍സ് വിഭാഗത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളം മൂന്നാം സ്ഥാനത്ത്

കേരളം മൂന്നാം സ്ഥാനത്ത്

2016 ലെ കണക്കുകള്‍ വെച്ച് തയ്യാറാക്കിയ പട്ടിക പരിശോധിച്ചാല്‍ ക്രമസമാധാന നില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനം കേരളമാണത്രേ. ഇക്കാര്യത്തില്‍ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിന്. എന്നാല്‍ കൊലപാതകങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് കേരളം നേടിയത്.

കണക്കില്‍ അമ്പരന്ന് ഗവേഷകര്‍

കണക്കില്‍ അമ്പരന്ന് ഗവേഷകര്‍

കേരളത്തിലെ ക്രമസമാധാന നില ഏറ്റവും ഭദ്രമാണെന്ന് പറയുമ്പോള്‍ പട്ടിക തയ്യാറാക്കിയ ഗവേഷക സംഘം പക്ഷെ ആകെ പെട്ടിരിക്കുകയാണ്. പട്ടികയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് കേരളം മുന്നിട്ട് നില്‍ക്കുന്നതെന്ന കാര്യത്തില്‍ ഗവേഷകര്‍ പോലും അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും സേഫ് ലക്ഷദ്വീപ്

ഏറ്റവും സേഫ് ലക്ഷദ്വീപ്

പട്ടികയില്‍ ഏറ്റവും കുറവ് കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനം ലക്ഷദ്വീപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ ക്രമസമാധാന നില പൂര്‍ണ തൃപ്തികരമെന്നും റിപ്പോര്‍ട്ടുണ്ട്.

കേരളത്തെ പിന്തള്ളി യുപി

കേരളത്തെ പിന്തള്ളി യുപി

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേരളത്തിനെതിരെ ആഞ്ഞടിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന യുപിയാണ് പട്ടിയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ബീഹാറിനാണ് രണ്ടാം സ്ഥാനം.

അനുപാതം ഇങ്ങനെ

അനുപാതം ഇങ്ങനെ

യുപിയില്‍ കഴിഞ്ഞ വര്‍ഷം 29 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നപ്പോള്‍ ബീഹാറില്‍ 26 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും അല്ലാത്തവയും തമ്മിലുള്ള അനുപാതം യുപിയില്‍ 0.59 ഉം ബീഹാറില്‍ 1 ഉം ആണെങ്കില്‍ കേരളത്തില്‍ ഇത് 4.9 ആണ്. ലക്ഷം ആളുകള്‍ക്കിടയില്‍ എത്ര കൊലനടക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക.

കാരണക്കാര്‍ സര്‍ക്കാര്‍

കാരണക്കാര്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാക്കാനുളള നടപടികള്‍ കൃത്യമായി നടപ്പാക്കുന്ന സര്‍ക്കാര്‍ പക്ഷെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന് ഗവേഷണ സംഘം വ്യക്തമാക്കുന്നു. ഭരിക്കുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
political murder rise in ke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X