കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ബോണ്ട്; വൻ തുക കൈപ്പറ്റുന്നത് രജിസ്റ്റർ ചെയ്യാത്ത എഴുപതോളം പാർട്ടികളും!!

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ വന്‍ തോതില്‍ പണം നേടുന്നത് ബിജെപിയെയും കോണ്‍ഗ്രസിനെയും പോലെയുള്ള വലിയ പാര്‍ട്ടികള്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്യാത്ത എഴുപതോളം പാര്‍ട്ടികള്‍ക്ക് പോലും വലിയ തോതിലുള്ള ഫണ്ടുകള്‍ ലഭിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. സബ്‌സെ ബഡി പാര്‍ട്ടി, രാഷ്ട്രീയ പീസ് പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ ആക്ഷന്‍ പാര്‍ട്ടി, നാഗാരിക് ഏക്താ പാര്‍ട്ടി, ഭാരത് കി ലോക് ജിമ്മേദാര്‍ പാര്‍ട്ടി, വികാസ് ഇന്ത്യ പാര്‍ട്ടി, റൈറ്റ് ടു റീകോള്‍ പാര്‍ട്ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. രജിസ്റ്റര്‍ ചെയ്യാത്ത 70 പാര്‍ട്ടികളില്‍ മൂന്നെണ്ണത്തിന് കൃത്യമായ മേല്‍വിലാസം പോലുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2017ലെ ധനകാര്യ ബില്ലില്‍ ഈ പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിലും അടുത്ത വര്‍ഷം ബോണ്ടുകള്‍ വാങ്ങാന്‍ ആരംഭിച്ചു.

Election

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ബോണ്ട് പ്രോമിസറി നോട്ടാണ്. ആയിരം രൂപ മുതല്‍ ഒരു കോടി രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ബോണ്ടായി സ്വീകരിക്കാം. ബോണ്ട് നല്‍കുന്ന ആളുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നതാണ് തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രത്യേകത. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിംഗില്‍ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ സുതാര്യത കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം പലരും ഈ പദ്ധതിയെ കുറിച്ച് ആശങ്ക ഉന്നയിക്കുന്നു. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരമില്ലാത്ത പാര്‍ട്ടിക്ക് സ്വന്തമായി തീരുമാനിച്ച ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും നിയമമുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് ഇവര്‍ ചിഹ്നം തിരഞ്ഞെടുക്കണം. ഇന്ത്യയില്‍ ഇപ്പോള്‍ 2500ല്‍ അധികം രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരില്‍ പലരും കള്ളപ്പണം വെളുപ്പിക്കാനായി പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്.

English summary
Political parties receive huge sums through electoral bonds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X