കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് വിട്ട് ദിവസങ്ങൾ മാത്രം, ശിവസേനയിലേക്ക് ചേക്കേറാൻ നീക്കവുമായി നടി ഊര്‍മിള മതോണ്ഡ്കര്‍

Google Oneindia Malayalam News

മുംബൈ: കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബോളിവുഡ് നടി ഊര്‍മിള മതോണ്ഡ്കര്‍ ശിവസേനയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചനകള്‍ പുറത്ത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനകത്തെ ചേരിപ്പോരിന് തന്നെ കരുവാക്കുന്നതിനോട് താല്‍പര്യമില്ലെന്ന് പറഞ്ഞാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടി രാജി പ്രഖ്യാപിച്ചത്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പിഎയായ മിലിന്ദ് നര്‍വേക്കറുമായി ഊര്‍മിള കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയുണ്ടായി. ശിവസേനയിലേക്ക് ചേക്കേറാന്‍ ഊര്‍മിള ശ്രമം നടത്തുന്നതിന്റെ സൂചനയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

actress

എന്നാല്‍ ശിവസേനയില്‍ ചേരുമെന്ന തരത്തിലുളള വാര്‍ത്തകള്‍ ഊര്‍മിള മതോണ്ഡ്കര്‍ നിഷേധിച്ചു. സാധാരണ കൂടിക്കാഴ്ച മാത്രമാണ് ശിവസേന നേതാവുമായി നടത്തിയത് എന്നാണ് നടിയുടെ വിശദീകരണം. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുകയാണ്. അതിനിടെ നടി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പായി ശിവസേനയില്‍ ചേരാനാണ് നടിയുടെ നീക്കം എന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പമാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഊര്‍മിള മതോണ്ഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന് കത്തയച്ചിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് നടിയുടെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Political speculations over Urmila Matondkar's meeting with Uddhav Thackeray's PA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X