പ്രശാന്ത് കിഷോർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ച: തിരഞ്ഞെടുപ്പിന് മുന്നോടിയെന്ന് റിപ്പോർട്ട്
ദില്ലി: കഴിഞ്ഞ ദിവസമാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ചകളെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസും കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, പഞ്ചാബ് കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ യോഗം വിളിച്ചുചേർത്തത് എന്തിനാണെന്ന് വ്യക്തമല്ല. കുറച്ച് മാസങ്ങളായി അമരീന്ദറും സിദ്ധുവും തമ്മിൽ പഞ്ചാബ് കോൺഗ്രസിനുള്ളിൽ പോര് രൂക്ഷമായ സാഹചര്യത്തിലാണിത്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥിതി വഷളായി വരികയാണ്. ഇത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും ബാധിക്കും.

നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും പ്രശാന്ത് കിഷോറും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ചയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നവ് ജ്യോത് സിംഗ് സിദ്ധുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിലുള്ള അസ്വാര്യങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോർ- അമരീന്ദർ കൂടിക്കാഴ്ച നടക്കുന്നത്.

പഞ്ചാബ് കോൺഗ്രസിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രശാന്ത് കിഷോറും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട്. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമരീന്ദർ സിംഗും നവ്ജ്യോത് സിദ്ധുവും തമ്മിലുള്ള പോര് പാർട്ടിയ്ക്ക് തന്നെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതേ സമയം സോണിയാ ഗാന്ധി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നാണ് 80 മിനിറ്റ് നീണ്ട യോഗത്തിനൊടുവിൽ അമരീന്ദർ സിംഗ് സ്വീകരിച്ച നിലപാട്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ചത് പ്രശാന്ത് കിഷോറായിരുന്നു. ഈയടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും മുഖ്യ ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടത് പ്രശാന്ത് കിഷോറായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പുകളായിരുന്നു ഇവയിൽ പലതും.
Recommended Video

കോൺഗ്രസിലെ വലിയ രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കം ഇത്തരത്തിൽ തുടരുന്നതിൽ ആശങ്ക പങ്കുവെച്ച് പല എംഎൽഎമാരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം സിദ്ധു ക്യാമ്പ് ഉയർത്തിക്കാണിക്കുന്നത് ശരിയായ പ്രശ്നങ്ങളാണെന്നും തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നൽകിയ വാഗ്ധാനങ്ങളിൽ പലതും ഈ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടില്ലെന്നും എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന്റെ നീണ്ട പട്ടികയും എംഎൽഎമാർ മുന്നോട്ടുവെക്കുന്നുണ്ട്. ഇത് മുഖ്യമന്ത്രിയുടെ അപ്രാപ്യതയാണെന്നും സർക്കാരിനുള്ളിൽ സുതാര്യതയില്ലായ്മയും മൂലമാണന്നും ചൂണ്ടിക്കാണിക്കുന്നു,












Click it and Unblock the Notifications