കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കോണ്‍ഗ്രസ്... ഒപ്പം ജെഡിഎസ്സും... തിരിച്ചടിച്ച് ബിജെപി!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമിയും ബിജെപിയും തമ്മിലുള്ള പോര് കടുക്കുന്നു. കോണ്‍ഗ്രസും ഇതിന്റെ ഭാഗമായിട്ടുണ്ട്. വിട്ടുകൊടുക്കാതെയുള്ള ഇരുവരുടെയും നീക്കങ്ങള്‍ ഭരണ സ്തംഭനമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് കുമാരസ്വാമിയെ അയോഗ്യനാക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ പുതിയ തലത്തിലേക്ക് പോയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് ബിജെപിയും സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ കൊണ്ടും കോണ്‍ഗ്രസും ജെഡിഎസ്സും കളിക്കുകയാണ്.

അതേസമയം കോണ്‍ഗ്രസ് സ്പീക്കറെയും ബിജെപി ഡിജിപിയെയും ഇക്കാര്യത്തില്‍ സമീപിച്ചിരിക്കുകയാണ്. ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നു എന്ന ആരോപണത്താലാണ് കുമാരസ്വാമി ആദ്യം ഭീഷണി മുഴക്കിയത്. സംസ്ഥാന ഭരണം കൊണ്ട് യെദ്യൂരപ്പയെ നേരിടുമെന്നായിരുന്നു കുമാരസ്വാമിയുടെ ഭീഷണി. ഇതിന് പിന്നാലെ ബിജെപി കേന്ദ്ര സര്‍ക്കാരിനെ കണ്ട് വിഷയം ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കുമാരസ്വാമിക്കെതിരെ കാര്യമായിട്ടുള്ള നീക്കങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും ശ്രമം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് സ്പീക്കറെ കണ്ടു

കോണ്‍ഗ്രസ് സ്പീക്കറെ കണ്ടു

ബിജെപി സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കാന്‍ നോക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ സ്പീക്കറെ കണ്ടിരിക്കുകയാണ്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് യെദ്യൂരപ്പ ശ്രമിക്കുന്നതെന്ന് കുമാരസ്വാമിയും സിദ്ധരാമയ്യയും ആരോപിക്കുന്നു. അതേസമയം കുമാരസ്വാമി ജനങ്ങളെ അക്രമത്തിന് ആഹ്വാനം ചെയ്‌തെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

കുമാരസ്വാമിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യെദ്യൂരപ്പയുടെ തീരുമാനം. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ക്രിമിനല്‍ കാര്യങ്ങളാണ് കുമാരസ്വാമി ചെയ്യുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഡിജിപിയെ നേരിട്ട് കണ്ടിട്ടുണ്ട്. ബിജെപിക്കെതിരെ കലാപത്തിന് പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കാണിച്ച് പരാതിയും നല്‍കിയിട്ടുണ്ട് യെദ്യൂരപ്പ.

 ബിജെപി പോരിന് തന്നെ

ബിജെപി പോരിന് തന്നെ

കുമാരസ്വാമിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പോരാട്ടം ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ജനതാദളിന്റെ ശക്തികേന്ദ്രമായ മൈസൂരുവില്‍ ബിജെപി കുമാരസ്വാമിക്കെതിരെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ശോഭ കരന്തലജെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കുമാരസ്വാമി പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്ന് ബിജെപി ആരോപിക്കുന്നു. ഭരണം മോശമായാല്‍ കൂടി പ്രതികരിക്കരുതെന്നാണ് ഇതിലൂടെ കുമാരസ്വാമി വ്യക്തമാക്കുന്നതെന്നും ബിജെപി പറയുന്നു.

സിദ്ധരാമയ്യ കുമാരസ്വാമിയെ കാണാനെത്തി

സിദ്ധരാമയ്യ കുമാരസ്വാമിയെ കാണാനെത്തി

സംസ്ഥാന ഭരണം പ്രതിസന്ധിയിലായതോടെ ഇത്തവണയും സിദ്ധരാമയ്യ നേരിട്ടിറങ്ങി കുമാരസ്വാമി, സിദ്ധരാമയ്യയുടെ വീട്ടിലെത്തി നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് അല്‍പ്പം ആലോചിക്കണമെന്നാണ് സിദ്ധരാമയ്യ നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിന്റെ അന്തസിനെ മാനിക്കണം. മനസ്സില്‍ തോന്നിയതെന്തും വിളിച്ച് പറയരുത്. നിത്യേന മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കണമെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചിട്ടുണ്ട്.

നിരവധി തന്ത്രങ്ങള്‍

നിരവധി തന്ത്രങ്ങള്‍

ബിജെപിയെ പൊളിക്കാന്‍ നിരവധി തന്ത്രങ്ങളാണ് സിദ്ധരാമയ്യ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഡികെ ശിവകുമാറും അദ്ദേഹത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. ബിജെപിയുടെ രഹസ്യമായ തന്ത്രങ്ങളെ സൂക്ഷിക്കണമെന്നാണ് സിദ്ധരാമയ്യ നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പൊളിക്കാന്‍ എംഎല്‍എമാരുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും അവര്‍ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യണമെന്നും സിദ്ധരാമയ്യ നിര്‍ദേശിച്ചിട്ടുണ്ട്.

ഇനിയുള്ള നീക്കങ്ങള്‍

ഇനിയുള്ള നീക്കങ്ങള്‍

കുമാരസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതില്‍ സിദ്ധരാമയ്യയും എത്തും. മൂന്ന് മണിക്കൂര്‍ നേരമുള്ള യോഗത്തില്‍ സിദ്ധരാമയ്യ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതേസമയം കുമാരസ്വാമിയുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താല്‍പര്യമില്ലാതിരുന്ന സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതിന് തയ്യാറായത്. അതേസമയം സ്വന്തം എംഎല്‍എമാര്‍ക്കും കുമാരസ്വാമി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 എംഎല്‍എമാര്‍ കൂറുമാറിയാല്‍

എംഎല്‍എമാര്‍ കൂറുമാറിയാല്‍

തങ്ങള്‍ ഇത്രയൊക്കെ കരുതല്‍ എടുത്തിട്ടും ബിജെപി എംഎല്‍എമാരെ കൂറുമാറ്റിയാല്‍ ഇവരുടെ രാജി സ്വീകരിക്കേണ്ടെന്നാണ് സ്പീക്കറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം നേതാക്കളെ ഓഫറുകളുമായി സമീപിക്കാന്‍ സാധ്യതയുള്ള പത്ത് എംഎല്‍എമാരുടെ പട്ടികയും കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം മറ്റ് പത്ത് ബിജെപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്. ഇവരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത് ഡികെ ശിവകുമാറാണ്. അതേസമയം ബിജെപി അധികാരം ഉറപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമസഭ പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!റാഫേലില്‍ മോദി സര്‍ക്കാര്‍ കള്ളം പറയുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍... എല്ലാത്തിനും തെളിവുണ്ട്!!

പഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷം ആദ്യം, കര കാണാതെ ബിജെപി സഖ്യംപഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷം ആദ്യം, കര കാണാതെ ബിജെപി സഖ്യം

English summary
political tussle in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X