കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കലാപം; നിരവധി വീടുകളും വാഹനങ്ങളും കത്തിച്ചു, ഒരു മരണം, കൂട്ട അറസ്റ്റ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ രാഷ്ട്രീയ കലാപം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കടകളും വീടുകളും നശിപ്പിച്ചു. കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങളും ബോട്ടുകളും അഗ്നിക്കിരയാക്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം നിലനിന്നിരുന്ന രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കും അക്രമങ്ങളിലേക്കും നയിച്ചത്.

ജില്ലയില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. തളങ്കുട ഗ്രാമത്തിലാണ് കലാപം ആളിപ്പടര്‍ന്നത്. 25 ബോട്ടുകള്‍ കത്തിച്ചുവെന്നാണ് കണക്ക്. നഷ്ടക്കണക്കുകള്‍ എടുത്തുവരുന്നതേയുള്ളൂ. 43 പേര്‍ ഇതുവരെ അറസ്റ്റിലായി. വിശദവിവരങ്ങള്‍ ഇങ്ങനെ....

 സംഭവങ്ങളുടെ തുടക്കം

സംഭവങ്ങളുടെ തുടക്കം

ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് രാഷ്ട്രീയ ചേരികള്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കംനിലനില്‍ക്കുന്ന പ്രദേശമാണിത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരനാണ് കൊല്ലപ്പെട്ടത്.

കലാപം ആളിപ്പടര്‍ന്നു

കലാപം ആളിപ്പടര്‍ന്നു

കൊലപാതക വാര്‍ത്ത പരന്നതോടെയാണ് കലാപം ആളിപ്പടര്‍ന്നത്. നിരവധി ബോട്ടുകള്‍ കടലില്‍ വച്ച് കത്തിക്കുകയായിരുന്നു. ഇതേ സമയം മറ്റൊരു മേഖലയില്‍ വീടുകളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കടകളും നശിപ്പിച്ചു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

നഷ്ടക്കണക്ക് ഇങ്ങനെ

നഷ്ടക്കണക്ക് ഇങ്ങനെ

ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം, 25 ബോട്ടുകള്‍ കത്തിയിട്ടുണ്ട്. 50 വലകള്‍ നശിപ്പിച്ചു. 25 ഇരുചക്ര വാഹനങ്ങള്‍ അഗ്നിക്കിരയാക്കി, നാല് കാറുകള്‍ക്ക് തീവച്ചു. പത്ത് വീടുകള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ജില്ലാ കളക്ടറും സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ച് കണക്കെടുക്കുകയാണ്.

തീയണയ്ക്കാന്‍ സാധിച്ചില്ല

തീയണയ്ക്കാന്‍ സാധിച്ചില്ല

കടലില്‍ വച്ചാണ് ബോട്ടുകള്‍ കത്തിച്ചത്. അതുകൊണ്ടുതന്നെ അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീയണയ്ക്കാന്‍ സാധിച്ചില്ല. പലരും മണല്‍ വാരി എറിയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. പക്ഷേ ബോട്ടുകളും വലകളും പൂര്‍ണമായി കത്തി. കോടികളുടെ നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

50 ഓളം പേരെ അറസ്റ്റ് ചെയ്തു

50 ഓളം പേരെ അറസ്റ്റ് ചെയ്തു

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി എന്നാണ് പോലീസ് പറയുന്നത്. 50 ഓളം പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ച രാത്രിയുണ്ടായ സംഭവങ്ങള്‍.

 കടല്‍ വഴി രക്ഷപ്പെട്ടു

കടല്‍ വഴി രക്ഷപ്പെട്ടു

ആക്രമണം നടത്തി ഒട്ടേറെ പേര്‍ കടല്‍ വഴി രക്ഷപ്പെട്ടുവെന്നാണ് വിവരം. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പോലീസ്. 50ഓളം പേരെയാണ് അറസ്റ്റ് ചെയ്തതെന്നും നിരവധി പേര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം, സംഘര്‍ഷത്തില്‍ ബന്ധമില്ലാത്തവരെയും പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ആരോപണമുണ്ട്.

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

 ഇസ്രായേലിനെ വിറപ്പിച്ച് കൂറ്റന്‍ പ്രതിഷേധം; നെതന്യാഹു 'ക്രൈം മിനിസ്റ്റര്‍'... വ്യാപക സംഘര്‍ഷം ഇസ്രായേലിനെ വിറപ്പിച്ച് കൂറ്റന്‍ പ്രതിഷേധം; നെതന്യാഹു 'ക്രൈം മിനിസ്റ്റര്‍'... വ്യാപക സംഘര്‍ഷം

കേരളത്തില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, വിവരങ്ങള്‍ ഇങ്ങനെ...കേരളത്തില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, വിവരങ്ങള്‍ ഇങ്ങനെ...

English summary
Political Violence at Cuddalore district in Tamil Nadu; Boats and vehicles are set afire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X