• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കുന്നത് ആരാണ്? പച്ചയ്ക്ക് കത്തിക്കണം;ആഞ്ഞടിച്ച് ബിജെപിയുടെ സഖ്യകക്ഷി

  • By Goury Viswanathan

ലക്നൗ: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ഇത്തവണ ഉത്തർപ്രദേശിൽ നടക്കുന്നത്. 2014ൽ 80ൽ 72 സീറ്റുകൾ നേടിയ ബിജെപി പക്ഷേ ഇത്തവണ ഉത്തർപ്രദേശിൽ വിയർക്കുകയാണ്. ബിജെപിക്കെതിരെ പടപൊരുതാൻ ബദ്ധവൈരികളായിരുന്ന എസ്പിയും-ബിഎസ്പിയും സഖ്യത്തിലായി. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് സഖ്യം രൂപികരിച്ചതെങ്കിലും ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് പൊരുതുമെന്ന് കോൺഗ്രസും വ്യക്തമാക്കിയിരിക്കുന്നു.

മഹാസഖ്യം വെല്ലുവിളി ഉയർത്തുന്നതിന് പിന്നാലെ ബിജെപി പാളയത്തിനുള്ളിൽ നിന്നും എതിർ സ്വരങ്ങൾ ഉയർന്നു കഴിഞ്ഞു. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ പാർട്ടി വിട്ടുപോകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബിജെപിയുടെ വോട്ട് ചോർത്താനുള്ള ചില നീക്കങ്ങൾ നടത്തുകയാണ് സഖ്യകക്ഷിയായ സുഹല്‍ദേവ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ്.

 വെല്ലുവിളി ഉയർത്തി എസ്പി- ബിഎസ്പി സഖ്യം

വെല്ലുവിളി ഉയർത്തി എസ്പി- ബിഎസ്പി സഖ്യം

പൊതു ശത്രുവായ ബിജെപിയെ തറപറ്റിക്കാനാണ് എസ്പിയും ബിഎസ്പിയും ഉത്തർപ്രദേശിൽ കൈകൊടുത്തത്. 38 സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിക്കും. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് സഖ്യമെങ്കിലും അമേഠിയിലും റായ്ബറേലിയും സഖ്യത്തിന് സ്ഥാനാർത്ഥികൾ ഉണ്ടാകില്ല. ഉപതിരഞ്ഞെടുപ്പിൽ എസ്പി-ബിഎസ്പി സഖ്യം നേട്ടം കൊയ്തിരുന്നു. പൊതുതിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമോയെന്ന ആശങ്ക ബിജെപി ക്യാംപിനുണ്ട്.

 വെല്ലുവിളി ഉയർത്തി സഖ്യ കക്ഷി

വെല്ലുവിളി ഉയർത്തി സഖ്യ കക്ഷി

ഉത്തർപ്രദേശിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് അഖിലേഷ് യാദവും മായാവതിയും. എസ്പി-ബിഎസ്പി സഖ്യം ഉയർത്തുന്ന വെല്ലുവിളികൾക്ക് പിന്നാലെയാണ് സഖ്യകക്ഷികളും പ്രതിഷേധസ്വരം ഉയർത്തുന്നത്. എൻഡിഎയിൽ നിന്ന് പുറത്ത് പോകുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഉത്തർപ്രദേശ് മന്ത്രിയും സുഹല്‍ദേവ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവുമായ ഓം പ്രകാശ് രാജ്ഭർ.

100 ദിവസം സമയം

100 ദിവസം സമയം

ഒബിസി ക്വാട്ടയിൽ 27 ശതമാനം എന്ന ആവശ്യത്തോട് ബിജെപിയുടെ തണുപ്പൻ പ്രതികരണമാണ് രാജ്ഭറിനെ പ്രകോപിപ്പിച്ചത്. സംവരണം നടപ്പിലാക്കാൻ 100 ദിവദത്തെ സമയം എസ്ബിഎസ്പി അനുവദിച്ചിട്ടുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ രാജ്ഭറിന്റെ മുന്നറിയിപ്പ്.

 തനിച്ച് മത്സരിക്കും

തനിച്ച് മത്സരിക്കും

തീരുമാനം അനുകൂലമല്ലെങ്കിൽ എൻഡിഎ സഖ്യത്തിൽ നിന്നും എസ്ബിഎസ്പി പുറത്ത് വരും. ഉത്തർ പ്രദേശിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് ഭീഷണി, കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ രാജ്ഭറിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ഥിരം തലവേദന

സ്ഥിരം തലവേദന

എൻഡിഎയിൽ തുടരുമ്പോഴും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന നേതാവാണ് ഓം പ്രകാശ് രാജ്ഭർ. യോഗി സർക്കാർ സാമുദായിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഭരണ പിഴവുകൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം. പാവപ്പെട്ടവരെക്കുറിച്ച് ചോദിക്കുമ്പോൾ അമ്പലങ്ങളെ കുറിച്ച് പറയും. നാല് എംഎൽഎമാരാണ് രാജ്ഭറിന്റെ പാർട്ടിയിലുള്ളത്.

 വർഗീയ കലാപങ്ങളിൽ സംഭവിക്കുന്നത്?

വർഗീയ കലാപങ്ങളിൽ സംഭവിക്കുന്നത്?

അലിഗഡിലെ പൊതുജന റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പുതിയ വിവാദത്തിന് രാജ്ഭർ തിരികൊളുത്തിയത്. എന്തുകൊണ്ടാണ് വർഗീയ കലാപങ്ങളിൽ സാധാരണക്കാർ മാത്രം മരിക്കുന്നത്, രാഷ്ട്രീയ നേതാക്കന്മാർക്ക് ഒന്നും സംഭവിക്കുന്നില്ല. ഇതിനെക്കുറിച്ച് ചിന്തിക്കണമെന്ന് രാജ്ഭർ പറയുന്നു.

 തീകൊളുത്തണം

തീകൊളുത്തണം

ഏതെങ്കിലും ഹിന്ദു-മുസ്ലീം കലാപത്തിൽ വലിയ നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ? മതത്തിന്റെ പേരിൽ നിങ്ങളെ തമ്മിലടിപ്പിക്കുന്നവരെ കത്തിക്കണം. എങ്കിൽ മാത്രമെ അവർക്ക് മനസിലാകുകയുള്ളു, മറ്റുള്ളവരെ ചാമ്പലാക്കാനുള്ള ആഹ്വാനം അവസാനിപ്പിക്കുകയുള്ളു. രാജ്ഭർ തുറന്നടിച്ചു. ഹിന്ദുവിനും മുസ്ലിമിനുമിടയിൽ മതിലുകളുണ്ടാക്കുന്നത് നേതാക്കന്മാരാണ്. ഇന്ത്യയിലെ ഏതൊരു പൗരനും വോട്ട് ചെയ്യാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്ന് രാജ്ഭർ കൂട്ടിച്ചേർത്തു.

ഇടഞ്ഞ് ആപ്നാ ദളും

ഇടഞ്ഞ് ആപ്നാ ദളും

ഉത്തർപ്രദേശിലെ മറ്റൊരു സഖ്യ കക്ഷിയായ ആപ്നാ ദളും ബിജെപിക്ക് ഭീഷണി മുഴക്കി രംഗത്ത് എത്തിയിരുന്നു. ചെറു പാർട്ടികളെ ബിജെപി അവഗണിക്കുകയാണെന്നായിരുന്നു വിമർശനം. യുപിയിൽ 9 എംഎൽഎമാരും 2 എംപിമാരുമുണ്ട് ആപ്നാ ദളിന്. അതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ അതൃപ്തിയെ കരുതലോടെയാണ് ബിജെപി നേതൃത്വം പരിഗണിക്കുന്നത്.

യുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയും

English summary
Politicians Who Cause Hindu-Muslim Rift Should Be Set On Fire says BJP Ally leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more