കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പില്‍ മകന്‍ മത്സരിക്കുന്നത് ഫാഷനു വേണ്ടിയല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മകനും അനന്തരവനും മത്സരിക്കുന്നത് ഫാഷനുവേണ്ടിയല്ല എന്ന് എച്ച് ഡി കുമാരസാമി. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ മകന്‍ നിഖില്‍ കുമാരസാമിയും അനന്തരവന്‍ പ്രജ്വല്‍ രേവണ്ണയും ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് ഫാഷനു വേണ്ടിയല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയാണെന്നുമാണ് കുമാരസ്വാമി പറയുന്നത്. കോണ്‍ഗ്രസും ജെഡി എസ് തമ്മില്‍ നേരിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കി.

<strong><br>പാക് ദേശീയ ദിനം, മോദിയില്‍ നിന്ന് ആശംസ ലഭിച്ചെന്ന് ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ്, സംഭവിച്ചതെന്ത്?</strong>
പാക് ദേശീയ ദിനം, മോദിയില്‍ നിന്ന് ആശംസ ലഭിച്ചെന്ന് ഇമ്രാന്‍ ഖാന്‍റെ ട്വീറ്റ്, സംഭവിച്ചതെന്ത്?

തന്‍റെ കുടുംബത്തില്‍ നിന്ന് രണ്ടു യുവാക്കള്‍ കൂടി രാഷ്ട്രീയത്തിലേക്കിറങ്ങിയെന്നും ഇവര്‍ക്ക് പൊതു പ്രവര്‍ത്തനം ഫാഷനല്ലെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും പറയുന്നു. കുമരസാമിയുടെ അനന്തരവനും കര്‍ണാടക പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയുടെ മകനുമായ പ്രജ്വല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്താണ് കുമാരസ്വാമിയുടെ പരാമര്‍ശം ഉണ്ടായത്. ഇരുവരും ജനങ്ങളുടെ സന്തോഷത്തിലും ദുഖങ്ങളിലും കൂടെ ഉണ്ടാകുമെന്നും കുടുംബാംഗങ്ങളെ പോലെ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി പറയുന്നു.

hdk-155332

കുമാരസ്വാമി തന്നെ ഇരുവര്‍ക്കും രാഷ്ട്രീയത്തില്‍ മാതൃകയാണെന്നും നിഖിലിന്റെയും പ്രജ്വലിന്‍റെയും തിരഞ്ഞെടുപ്പ് ജെഡി എസിന് കൂടുതല്‍ ശക്തി പകരുന്നതാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടൊപ്പം അണികള്‍ക്കും ജനങ്ങള്‍ക്കും ആവേശം പകരുന്നതാണ് തിരഞ്ഞെടുപ്പ് എന്നും പറയുന്നു.
എച്ച് ഡി ദേവഗൗഡ മത്സരിച്ചിരുന്ന ഹാസന്‍ മണ്ഡലത്തില്‍ നിന്നാണ് ദേവഗൗഡയുടെ ചെറുമകനും കൂടിയായ പ്രജ്വല്‍ മത്സരിക്കുന്നത്. ഗൗഡ കുടുംബത്തിന്റെ പാരമ്പര്യ മണ്ഡലമാണിത്. നിഖില്‍ മത്സരിക്കുന്നത് മാണ്ഡ്യയില്‍ നിന്നും. എന്നാല്‍ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് തീര്‍ത്തും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതിനും മക്കള്‍ രാഷ്ട്രീയം നടത്തുന്നതിനും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

കുമാരസ്വാമി നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ കര്‍ണാടകയില്‍ സമ്പൂര്‍ണമായുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും ഇതിന് വലിയ പരസ്യമൊന്നുമില്ലെങ്കിലും ജനങ്ങള്‍ക്കറിയാമെന്നും കുമാരസ്വാമി പറയുന്നു. 2014 ന് സമാനമായി ഇത്തവണ മോദി തരംഗമില്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യാന്‍ മാത്രം എന്താണ് മോദി കര്‍ണാടകയ്ക്ക് വേണ്ടി ചെയ്തതെന്നും കുമാരസ്വാമി ചോദിക്കുന്നു.

English summary
politics is not for fashion but for people says Karnataka CM HD Kumaraswami, Kumaraswami son and nephew is contesting this election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X