കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ രാഷ്ട്രീയ നേട്ടങ്ങളാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; പ്രശാന്ത് കിഷോറിന്റെ കരുനീക്കം

Google Oneindia Malayalam News

രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 437 കേസുകളാണ്. ഇതൊടെ രാജ്യത്ത് 1834 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നായിരുന്നു ബുധനാഴ്ച്ച രാത്രി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍. രാജ്യത്ത് ഒരു ജിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. 41 മരണങ്ങളായിരുന്നു ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടയിലും പശ്ചിമ ബംഗാളില്‍ ഇതിനെ എങ്ങനെ രാഷ്ട്രീയ നേട്ടങ്ങളാക്കാം എന്ന് തലപുകഞ്ഞാലോചിക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അതിനുള്ള പണികളും ആരംഭിച്ച് കഴിഞ്ഞു.

ക്യാംപയിന്‍

ക്യാംപയിന്‍

സംസ്ഥാനത്ത് മമത ബാനര്‍ജിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിനായി സോഷ്യല്‍ മീഡിയ ക്യാംപയില്‍ ആരംഭിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയെന്നോണം മമത ബാനര്‍ജിയുടെ ആനിമേഷന്‍ ചെയ്ത ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇതില്‍ ഒരു നഗരത്തിന് ചുറ്റും കെട്ടിയ ഉയര്‍ന്ന മതിലും അതിന്റെ മുകളില്‍ നിന്നും കൊറോണയെ പ്രതിരോധിക്കുന്ന മമതയുടെ ചിത്രവുമാണ് വരച്ചുകാട്ടിയത്. മതിലിനിപ്പുറം സുരക്ഷിതമായി ഉറങ്ങുന്ന ജനങ്ങളേയും വരച്ചിട്ടുണ്ട്.

ട്വിറ്റര്‍

ട്വിറ്റര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഒപ്പം ബംഗാളില്‍ ക്യാംപ്ക്ഷനും എഴിതിയിട്ടുണ്ട്. 'ബംഗാളിന് മമത കാവലിരിക്കുമ്പോള്‍ ജനങ്ങളെല്ലാം സമാധാനത്തിലാണ്' എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇതിന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.

പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍

പശ്ചിമ ബംഗാളില്‍ തൃണമൂലിന് വേണ്ടി കരുക്കള്‍ നീക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ്. മൈ പ്രൈഡ് മമത എന്നതാണ് പ്രശാന്തി കിഷോര്‍ തൃണണൂല്‍ കോണ്‍ഗ്രസിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന മുദ്രാവാക്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെയായിരുന്നു പ്രശാന്ത് കിഷോറിനെ മമത രംഗത്തിറക്കുന്നത്.

തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അതിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച ഒരു നേതാവായിരുന്നു മമത ബാനര്‍ജി. സംസ്ഥാനത്ത് അവര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും.

 ബിജെപി

ബിജെപി

അതിനിടെ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ചൊല്ലി പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രാഷ്ട്രീയ പോരുകളും നടക്കുന്നുണ്ട്. സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജെപി ഉന്നയിക്കുന്നതെന്നും ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞത്.

English summary
Politics over coronavirus outbreak starts in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X