കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ ബിജെപി വിജയിച്ചത് ഇവിഎം ഹാക്ക് ചെയ്ത്? മൈസൂരിൽ 7 അംഗ സംഘത്തെ പിടികൂടി, പക്ഷേ...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത് ഇവിഎം ഹാക്ക് ചെയ്തെന്ന് പരാതി. ഇവിഎം ഹാക്ക് ചെയ്തു എന്നാരോപിച്ച് ഏഴംഗസംഘത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തെരഞ്ഞെടുപ്പില്‍ ഇവിഎം ഹാക്ക് ചെയ്തു എന്നാരോപിച്ച് എന്‍.ആര്‍, ചാമരാജ, കെആര്‍ എന്നീ മണ്ഡലങ്ങളിലെ തോറ്റസ്ഥാനാര്‍ഥികള്‍ ഏഴു പേരെ പോലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിനു മുന്‍പ് ഏഴ് പേരടങ്ങുന്ന ഈ സംഘം തോറ്റ സ്ഥാനാർത്ഥികളെയാണ് ആദ്യം സമീപിച്ചിരുന്നത്. തങ്ങളെ സമീപിക്കുകയും ഇവിഎമ്മുകള്‍ ഹാക്ക് ചെയ്ത് ജയം ഉറപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും തോറ്റ സ്ഥാനാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു. വിജയിച്ച സ്ഥാനാര്‍ഥികളെ ഈ സംഘം ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്ത് സഹായിച്ചതുകൊണ്ട് മാത്രമാണ് തങ്ങള്‍ പരാജയപ്പെട്ടതെന്നാണ് തോറ്റ സ്ഥാനാർത്ഥികളുടെ വാദം.

EVM

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ കേസൊന്നും രജിസ്റ്റര് ചെയ്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇവിഎം ഹാക്ക് ചെയ്യാൻ സാധിക്കില്ലെന്നാമ് ഡെപ്യൂട്ടി കമ്മീഷണർ അഭിറാം ജി ശങ്കർ പറയുന്നത്. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. രാവിലെ രാത്രി 11 മണിയോടെ വൻ ജനക്കൂട്ടത്തിന്റെ പിൻബലത്തോടെയാണ് നരസിംഹ രാജ പോലീസ് സ്റ്റേഷന് മുന്നിൽ ഏഴ് പേരെയും തോറ്റ എംഎൽഎമാർ പോലീസ് സ്റ്റേഷന് മുന്നിൽ എത്തിച്ചുകൊണ്ടുള്ള നാടകം അരങ്ങേറിയത്.

English summary
Poll losers fetch 7 'EVM hackers' to Mysuru police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X