കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ നരേന്ദ്ര മോദിക്കും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണയാണ് മോദിക്കും അമിത്ഷ ഷായ്ക്കുമായി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ അംഗങ്ങളില്‍ ഒരാള്‍ ഇതിനെ എതിര്‍ത്തുവെന്നാണ് വ്യക്തമാകുന്നത്.

1

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത്. സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലാവസ്സയുമാണ് മറ്റ് അംഗങ്ങള്‍. അഞ്ച് അവസരങ്ങളിലായി ഒരു കമ്മീഷണര്‍ ഈ തീരുമാനങ്ങളെ എതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മോദിക്കും അമിത് ഷായ്ക്കും ഗുണം ചെയ്യുകയായിരുന്നു.

അതേസമയം മൂന്ന് പേര്‍ക്കും ഒരേ അഭിപ്രായം ഉണ്ടാവണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം. എന്നാല്‍ എതിര്‍പ്പ് വന്നാല്‍ ഭൂരിപക്ഷ തീരുമാനം നടപ്പാക്കുന്നതാണ് രീതി. ആദ്യത്തെ എതിര്‍പ്പ് വന്നത് പുല്‍വാമയില്‍ രക്തസാക്ഷികളായ സൈനികരുടെ പേരില്‍ മോദി വോട്ട് ചോദിച്ചുവെന്ന ആരോപണത്തിലായിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ന്യൂനപക്ഷ പ്രീണനമായി ഉയര്‍ത്തി കാണിച്ചിരുന്നു. ഇതിലും എതിര്‍പ്പ് ഉണ്ടായെങ്കില്‍ കമ്മീഷന് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

പിന്നീട് വയനാട് പാകിസ്താനാണെന്ന പരാമര്‍ശത്തിലാണ് വാദം നടന്നത്. ഇത് അമിത് ഷായുടെ പ്രസ്താവനയായിരുന്നു. ഇതില്‍ വലിയ തര്‍ക്കം കമ്മീഷനില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അമിത് ഷായ്ക്ക് അനുകൂലമായ തീരുമാനമാണ് ഉണ്ടായത്. അതേസമയം കമ്മീഷനില്‍ തര്‍ക്കമുണ്ടായ കാര്യം നേരത്തെ പുറത്തറിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തര്‍ക്കം ഉണ്ടായത് നല്ല ലക്ഷണമാണെന്നും, മോദി, അമിത് ഷാ ഭയം കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!യുപിയില്‍ പ്രിയങ്കയ്ക്ക് ലഭിച്ചത് മിഷന്‍ 20.... 41 സീറ്റുകള്‍ നിരീക്ഷിക്കാന്‍ 20 അംഗ ടീം!!

English summary
poll officer dissented in 5 cases of clean chit to pm amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X