കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല; മമത മിന്നിക്കും, ബിജെപിക്ക് എട്ട് സീറ്റെന്ന് സര്‍വ്വെ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നതെന്ന് അഭിപ്രായ സര്‍വ്വെ. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കില്ലെന്ന് എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സിപിഎം.

ഒരു സീറ്റ് പോലും സിപിഎമ്മിന് ലഭിക്കാതിരുന്നാല്‍ പാര്‍ട്ടിയുടെ സാന്നിധ്യം കേരളത്തില്‍ മാത്രമായി ഒതുങ്ങും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാന്‍ ആദ്യം ഇടതുപക്ഷം തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സീറ്റ് വിഭജന ചര്‍ച്ച അലസിയതോടെ തനിച്ചുമല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം ഇത്തവണയും തുടരുമെന്നും സര്‍വ്വെയില്‍ വ്യക്തമാകുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ബിജെപി മുന്നേറ്റം നടത്തും

ബിജെപി മുന്നേറ്റം നടത്തും

ബിജെപി ഇത്തവണ മുന്നേറ്റം നടത്തുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. ബംഗാളില്‍ ശക്തമായ മുന്നേറ്റം നടത്താനും 22 സീറ്റുകള്‍ പിടിക്കാനുമാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 22 സീറ്റ് എന്ന അമിത് ഷായുടെ മോഹം നടക്കില്ല.

 തൃണമൂലിന് 31 സീറ്റ്

തൃണമൂലിന് 31 സീറ്റ്

ബിജെപിക്ക് എട്ട് സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെയില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് 31 സീറ്റ് ലഭിക്കുമെന്നും പറയുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 34 സീറ്റ് കിട്ടിയിരുന്നു. ഇത്തവണ മൂന്ന് സീറ്റ് കുറയും.

ഇടതുപക്ഷത്തിന്റെ അവസ്ഥ

ഇടതുപക്ഷത്തിന്റെ അവസ്ഥ

ഇടതുപക്ഷത്തിന്റെ അവസ്ഥയാണ് ദയനീയം. ഒരു സീറ്റില്‍ പോലും അവര്‍ക്ക് ജയിക്കാനാകില്ലെന്ന് സര്‍വ്വെ പറയുന്നു. 1977 മുതല്‍ 2011വരെ 34 വര്‍ഷം ബംഗാള്‍ ഭരിച്ചത് ഇടതുപക്ഷമാണ്. അത്തരത്തിലുള്ള കക്ഷിക്ക് ഒരുസീറ്റില്‍ പോലും ജയിക്കാന്‍ സാധിക്കില്ലെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

 കോണ്‍ഗ്രസിന് ആശ്വാസം

കോണ്‍ഗ്രസിന് ആശ്വാസം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് രണ്ടു സീറ്റ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് നാല് സീറ്റും കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.

 ബിജെപിക്ക് ആറ് സീറ്റ് അധികം

ബിജെപിക്ക് ആറ് സീറ്റ് അധികം

2014ല്‍ രണ്ട് സീറ്റില്‍ മാത്രം ജയിച്ച പാര്‍ട്ടിയാണ് ബിജെപി. ഇത്തവണ അവര്‍ മുന്നേറ്റം കാഴ്ചവെക്കും. എട്ട് സീറ്റ് ലഭിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. ബംഗാളിന്റെ വടക്കന്‍ മേഖലയയിലും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുമാണ് ബിജെപി നേട്ടംകൊയ്യുക.

വോട്ടിങ് ശതമാനം ഇങ്ങനെ

വോട്ടിങ് ശതമാനം ഇങ്ങനെ

2014ല്‍ ബിജെപിയുടെ വോട്ടിങ് ശതമാനം 17 ആയിരുന്നു. എന്നാല്‍ ഇത്തവണ 26 ശതമാനം വോട്ട് ബിജെപി സ്വന്തമാക്കും. അലിപുര്‍ദുവാര്‍, റായ്ഗഞ്ച്, ഡാര്‍ജിലിങ്, ബലുര്‍ഘട്ട്, കൃഷ്ണനഗര്‍, ബോന്‍ഗാവ്, അസന്‍സോള്‍, ബാരക്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ജയിക്കുകയെന്നും സര്‍വ്വെയില്‍ പറയുന്നു.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്

2014ല്‍ ബിജെപി ജയിച്ച മണ്ഡലങ്ങളാണ് അസന്‍സോളും ഡാര്‍ജിലിങും. ഈ സീറ്റുകള്‍ ബിജെപി നിലനിര്‍ത്തും.കോണ്‍ഗ്രസിന് മാര്‍ഡ സൗത്ത്, ജാന്‍ഗിപൂര്‍, ബഹാറംപൂര്‍ എന്നീ മണ്ഡലങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.

തൃണമൂല്‍ മാത്രമുള്ള കൊല്‍ക്കത്ത

തൃണമൂല്‍ മാത്രമുള്ള കൊല്‍ക്കത്ത

കൊല്‍ക്കത്ത തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരും. കൊല്‍ക്കത്തയ്ക്കും സമീപ മേഖലിയലുമായുള്ള ഏഴ് സീറ്റുകളും തൃണമൂല്‍ നേടും. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പടിഞ്ഞാറന്‍ ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാകും ജയിക്കുകയെന്നും സര്‍വ്വെയില്‍ പറയുന്നു.

നടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ലനടന്‍ ഗോവിന്ദയെ കളത്തിലറക്കാന്‍ കോണ്‍ഗ്രസ്; കമല്‍നാഥുമായി ചര്‍ച്ച കഴിഞ്ഞു, സല്‍മാന്‍ ഖാന്‍ വരില്ല

English summary
BJP may win 8, Trinamool to shine in West Bengal: ABP-Nielsen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X