ലോക്സഭാ തിരഞ്ഞെടുപ്പ്:സഖ്യത്തിലേക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് ക്ഷണം, വേണ്ടെന്ന് കോണ്‍ഗ്രസ്
ദില്ലി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അരങ്ങരൊരുക്കങ്ങള്‍ നടക്കുമ്പോള്‍ എന്‍സിപിയുടെ ആവശ്യം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മഹാസഖ്യത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെക്കൂടി ഉള്‍പ്പെടുത്താനുള്ള എന്‍സിപിയുടെ നിര്‍ദേശത്തിനാണ് കോണ്‍ഗ്രസ് വിലങ്ങുതടിയായിട്ടുള്ളത്. ലോക്സഭാ തിരഞ്ഞടുപ്പിന് പുറമേ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഈ ആവശ്യം തള്ളിക്കളഞ്ഞിട്ടുള്ളത്.
രാജ്യത്ത് ആധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ബിജെപി കര്‍ഷര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോണ്‍ഗ്രസും എന്‍സിപിയും ആരോപിക്കുന്നത്. അതുകൊണ്ട് ബിജെപിക്കെതിരെ ചെറു കക്ഷികളെ അണിനിരത്തിക്കൊണ്ടുള്ള സഖ്യത്തിന് രൂപം നല്‍കാനാണ് എന്‍സിപി ശ്രമിക്കുന്നത്.

സഖ്യത്തിലേക്ക് എംഎന്‍സി!
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മഹാസഖ്യത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്‍സിപി വക്താവ് നവാബ് മാലിക്കിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരായ എല്ലാ പാര്‍ട്ടികളെയും സഖ്യത്തിന്റെ ഭാഗമാക്കണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എന്‍സിപിയുടെ ലക്ഷ്യം ശക്തമായ ബിജെപി വിരുദ്ധ സഖ്യത്തിന് രൂപം നല്‍കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഒരു വോട്ടും വ്യക്തികളും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സംശയത്തിന്റെ ആവശ്യമില്ലെന്ന്
രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി ഒത്തുപോകുന്ന കാര്യത്തില്‍ ഒരു ചോദ്യത്തിന്റെ ആവശ്യമില്ലെന്നാണ് മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം വ്യക്തമാക്കിയത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിനും തത്വങ്ങള്‍ക്കും എതിരല്ല. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ രാഷ്ട്രീയം ജാതിക്കും മതത്തിനും അടിസ്ഥാനമായാണെന്നും ജനങ്ങളെ മര്‍ദ്ദിക്കുമെന്നും സഞ്ജയ് നിരുപം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച മഹാസഖ്യത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെക്കൂടി ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത് എന്‍സിപിയാണ്. എംഎന്‍സിയുടെ കുടിയേറ്റ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസ് എടുത്തുകാണിച്ചത്. ഇത് ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലെ വരും കാലത്തെ തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവാരം കുറഞ്ഞ പ്രകടനം
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു സീറ്റില്‍ പോലും പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. രാജ് താക്കറെയുടെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കത്തിന് എന്‍സിപി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ പരസ്യമായും ശക്തമായും പറയാനുള്ള കഴിവുണ്ടെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്.

ബിജെപിക്കെതിരെ അണിനിരക്കും!
ഭാരിപ ബഹുജന്‍ മഹാസംഘ് പ്രസിഡന്റ് പ്രകാശ് അംബേദ്കര്‍ ഒക്ടോബര്‍ ആറിന് സ്വാഭിമാനി ഷെട്കാരി സംഘട്ടന പ്രസിഡന്റ് രാജു ഷെട്ടിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിയെ അടിപറ്റിക്കാന്‍ ചെറു പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി സഖ്യം ശക്തമാക്കാനുള്ള നിര്‍ദേശമാണ് എന്‍സിപി കോണ്‍ഗ്രസിന് മുമ്പാകെ വച്ചിട്ടുള്ള നിര്‍ദേശം. കൂടിക്കാഴ്ച നടത്തുമെന്ന് ഷെട്ടിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജാതി- മത വൈര്യങ്ങള്‍ കാരണം ജനങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.












Click it and Unblock the Notifications