Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂത്തിലെത്തുന്ന സ്ത്രീകള്‍ക്ക് വോട്ട് ചെയ്ത് നല്‍കുന്നത് പോളിങ് ഏജന്‍റ്, വീഡിയോ പുറത്ത്, അറസ്റ്റ്

ഫരീദാബാദ്: വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ്ങ് ഏജന്‍റ് അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദിലെ പ്രിതാലയിലെ ബൂത്തിലെ പോളിങ്ങ് ഏജന്‍റിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ത്രീകളെ വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.

pollingfaridabad-

പോളിങ്ങ് ബൂത്തില്‍ സ്ത്രീകള്‍ എത്തുമ്പോള്‍ സമീപത്തെ ബെഞ്ചിലിരിക്കുന്ന പോളിങ്ങ് ഏജന്‍റ് എഴുന്നേറ്റു പോയി സ്ത്രീകളെ വോട്ട് ചെയ്യാന്‍ സഹായിക്കുന്നത് വീഡിയോയില്‍ കാണാം. ബൂത്തില്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ ​എത്തുമ്പോഴെല്ലാം ഏജന്‍റ് ഇത്തരത്തില്‍ ചെയ്യുന്നുണ്ട്.ഇയാള്‍ രണ്ട് തവണ ഇത് ആവര്‍ത്തിക്കുന്നത് വീഡിയോയില്‍ ഉണ്ട്. അതേസമയം ബൂത്തിലിരിക്കുന്ന അധികൃതര്‍ ആരും തന്നെ ഇയാളെ തടയുന്നില്ല.

വീഡിയോ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലവാസ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് വനിതാ വോട്ടര്‍മാരുടെ വോട്ടുകളാണ് അറസ്റ്റിലായ പോളിങ്ങ് ഏജന്‍റ് ക്രമവിരുദ്ധമായി ചെയ്തത്. സംഭവത്തില്‍ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ ആവശ്യമെങ്കില്‍ നടപടി ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഫരീദാബാദില്‍ 64.48 ശതമാനമായിരുന്നു ഇത്തവണ പോളിങ്ങ്. ബിജെപിയുടെ കൃഷന്‍ പാല്‍ ഗുര്‍ജര്‍, കോണ്‍ഗ്രസിന്‍റെ അവതാര്‍ സിങ്ങ് ബദാന, ഐഎന്‍എല്‍ഡിയുടെ മഹേന്ദര്‍ ചൗഹാന്‍, ആംആദ്മിയുടെ നവീന്‍ ജയ്ഹിന്ദ് എന്നിവരാണ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍. ഹരയാനയിലെ ഫരീദാബാദില്‍ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+