ദില്ലി തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് ആരംഭിച്ചു
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഡിസംബര്‍ 4 രാവിലെ എട്ട് മണിമുതലാണ് വോട്ടെടുപ്പ് ആരംഭിയ്ക്കുക. 70 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ദില്ലിയില്‍ കന്നിയങ്കത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടിയ്ക്ക് തെരഞ്ഞെടുപ്പ് നിര്‍ണായകം തന്നെയാണ്.
കോണ്‍ഗ്രസിന് വേണ്ടി സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും റാലി നടത്തിയിരുന്നു. ബിജെപിയും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായി അവസാനവട്ട പ്രചാരണ പരിപാടി നടത്തി. വികസനവും അഴിമതി രഹിത ഭരണവും വാഗ്ദാനം ചെയ്ത് എഎപി പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. ആദ്യപോരാട്ടത്തിനിറങ്ങുന്നതിനാല്‍ തന്നെ എല്ലാ കണ്ണുകളും എഎപിയിലാണ്.

കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാനാകുമോ എന്ന സംശയവും നില നില്‍ക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ദില്ലിയെ പിടിച്ചടക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. ഒന്നേകാല്‍ കോടിയോളം ജനങ്ങളാണ് പോളിനംഗ് ബൂത്തിലേയ്ക്ക് എത്തുന്നത്. കന്നത്ത സുരക്ഷാ സന്നാഹങ്ങളാണ് പോളിംഗ് ബൂത്തുകളില്‍ സജ്ജീകരിച്ചിരിയ്ക്കുന്നത്. 64000 പൊലീസ് ഉദ്യോഗസ്ഥരേയും ആയിരത്തോളം സൈനികരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
മോഡിയ്ക്കും രാഹുലിനും നിര്‍ണായകമായി മത്സരം ദേശീയ രാഷ്ട്രീയത്തിലും ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. പോളിംഗ് ദിനമായതിനാല്‍ ഡിസംബര്‍ നാലിന് രാവിലെ നാല് മണിമുതല്‍ തന്നെ പ്രത്യേക മെട്രോ സര്‍വീസ് ഉണ്ടായിരിയ്ക്കുമെന്ന് ഡിഎംആര്‍സി. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് പ്രത്യേക സര്‍വ്വീസ്.












Click it and Unblock the Notifications