കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വോട്ടിംഗ് റദ്ദാക്കി... ഇവിഎമ്മില്‍ കൃത്രിമം, യുപിയില്‍ പരാതിയുമായി ആര്‍എല്‍ഡി!!

മഹാരാഷ്ട്രയില്‍ വോട്ടിംഗ് റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: 10 സംസ്ഥാനങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൡ വ്യാപക ക്രമേക്കടുകള്‍ നടക്കുന്നതായി പരാതി. നാല് ലോക്‌സഭാ സീറ്റുകളിലേക്കും 10 നിയമസഭാ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലും വോട്ടിംഗ് മെഷീനില്‍ വ്യാപകമായി കൃത്രിമം നടന്നെന്നാണ് റിപ്പോര്‍ട്ട്. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തബാസും ഹസന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ ഷാകോട്ട്, മഹാരാഷ്ട്രയിലെ പല്‍ഗാര്‍, ഭണ്ഡാര-ഗോണ്ടിയ എന്നിവിടങ്ങളില്‍ ഇവിഎമ്മില്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുള്ളത്. കൈരാനയില്‍ 150ലധികം വോട്ടിംഗ് മെഷീനുകളില്‍ കുഴപ്പമുണ്ടെന്ന് തബ്ബാസും ഹസന്‍ പറഞ്ഞു.

1

അതേസമയം ഇതേ മണ്ഡലത്തില്‍ 10 ഇവിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമായി. വെറും 21 ശതമാനമാണ് ഇവിടെ വോട്ടിംഗ് രേഖപ്പെടുത്തിയത്. ഹുക്കും സിംഗിന്റെ മകള്‍ മൃഗങ്ക സിംഗാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയയയില്‍ വോട്ടിംഗ് റദ്ദാക്കിയിട്ടുണ്ട്. 35 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ടിംഗ് റദ്ദാക്കിയത്. അതേസമയം വ്യാപക ക്രമക്കേടുകളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ഇങ്ങനെയാണെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാനാണ് സാധ്യതയെന്ന് ശിവസേന പറഞ്ഞു.

ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് വരണമെന്ന് അഖിലേഷ് യാദവും എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും ആവശ്യപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പ് റമദാന്‍ സമയത്ത് നടത്താന്‍ തീരുമാനിച്ചത് കൂടുതല്‍ പേര്‍ ബൂത്തുകളിലെത്തരുതെന്ന് കരുതിയാണെന്ന് തബാസ്സും ഹസന്‍ ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന വിധത്തില്‍ നിരവധി പേര്‍ വോട്ടു ചെയ്യാനെത്തിയെന്നും അവര്‍ പറഞ്ഞു. വോട്ടിംഗ് മെഷീനില്‍ പ്രശ്‌നങ്ങളുണ്ടായതും ഇതുകൊണ്ടു തന്നെയാണ് തബ്ബാസ്സും ഹസന്‍ പറഞ്ഞു.

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു.... ആഴമേറിയ മുറിവുകള്‍, കൊലയ്ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ ബന്ധവും!! കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു.... ആഴമേറിയ മുറിവുകള്‍, കൊലയ്ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ ബന്ധവും!!

കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം...കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം...

English summary
polling cancelled at 35 booths in Maharashtra's Bhandara Gondia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X