കേരളത്തില്‍ വോട്ടിങ് അവസാനിച്ചു, കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ ശുചീകരണ പ്രവൃത്തിയില്‍, മാതൃകയായി പി. രാജീവ്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ മൂനാം ഘട്ടത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി മാതൃകയാകുകയാണ്. തിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായതോടെ പ്രചാരണ ബോര്‍ഡുകളും ചുവരെഴുത്തുകളും മായ്ക്കുകയാണ് കേരളത്തില്‍. 20 ലോക്സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 23നാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാട്സാപ്പ് ഗ്രൂപ്പിലാണ് രാജീവ് എറണാകുളം വൃത്തിയാക്കാം എന്ന ആഹ്വാനവുമായി ശുചീകരണം ആരംഭിച്ചത്. പോസ്റ്ററുകളും ചുവരെഴുത്തുകളും രണ്ട് ദിവസത്തിനകം വൃത്തിയാക്കണമെന്നാണ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വോട്ടിങ് പൂര്‍ത്തിയായതിനാല്‍ ശുചീകരണം തങ്ങളുടെ ചുമതലയാണെന്നും രാജീവ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പ്രചാരണത്തിനിടെ തനിക്ക് കിട്ടിയ ഷാളുകളും മറ്റും പുനരുപയോഗം ചെയ്യാന്‍ വല്കുകയാണ്. ബാഗുകകളും ടവ്വലുകളുമാക്കി മാറ്റാനാണ് ഉപയോഗിക്കുക എന്ന് വ്യക്തമാക്കുകയാണ് കുമ്മനം. ഒരു ലക്ഷത്തില്‍ പരം തുണി ഷാളുകള്‍ സമ്മാനമായി പ്രചാരണത്തിനിടെ ലഭിച്ചെന്നും എല്ലാ മീറ്റിങിലും 50 മുതല്‍ 100 വരെ ഷാളുകള്‍ ലഭിക്കുമെന്നും ഇവയെല്ലാം ഉപയോഗപ്രദമായി മാറ്റാനാണ് തീരുമാനമെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് പ്രചാരണത്തിന് ഉപയോഗിച്ച ബോര്‍ഡുകളും ബാനറുകളും മറ്റിടങ്ങളില്‍ പ്രചാരണത്തിന് വിനിയോഗിക്കാനാണ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ മണ്ഡലത്തിലെ ചുവരെഴുത്തുകളെല്ലാം വെള്ള പൂശുകയും ചെയ്തു. ചുവരുകളില്‍ ഇതെല്ലാം നീക്കം ചെയ്ത നിലയിലാണ് എറണാകുളത്ത് കണ്ടതെന്നും അതിനാല്‍ ഇവ നീക്കം ചെയ്യാന്‍ പ്രേരണയായെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications