കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വോട്ടിങ് അവസാനിച്ചു, കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ ശുചീകരണ പ്രവൃത്തിയില്‍, മാതൃകയായി പി. രാജീവ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ മൂനാം ഘട്ടത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃകയാകുകയാണ്. തിരഞ്ഞെടുപ്പില്‍ വോട്ടിങ് പൂര്‍ത്തിയായതോടെ പ്രചാരണ ബോര്‍ഡുകളും ചുവരെഴുത്തുകളും മായ്ക്കുകയാണ് കേരളത്തില്‍. 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 23നാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാട്‌സാപ്പ് ഗ്രൂപ്പിലാണ് രാജീവ് എറണാകുളം വൃത്തിയാക്കാം എന്ന ആഹ്വാനവുമായി ശുചീകരണം ആരംഭിച്ചത്. പോസ്റ്ററുകളും ചുവരെഴുത്തുകളും രണ്ട് ദിവസത്തിനകം വൃത്തിയാക്കണമെന്നാണ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വോട്ടിങ് പൂര്‍ത്തിയായതിനാല്‍ ശുചീകരണം തങ്ങളുടെ ചുമതലയാണെന്നും രാജീവ് വ്യക്തമാക്കി.

prajeev-15

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പ്രചാരണത്തിനിടെ തനിക്ക് കിട്ടിയ ഷാളുകളും മറ്റും പുനരുപയോഗം ചെയ്യാന്‍ വല്‍കുകയാണ്. ബാഗുകകളും ടവ്വലുകളുമാക്കി മാറ്റാനാണ് ഉപയോഗിക്കുക എന്ന് വ്യക്തമാക്കുകയാണ് കുമ്മനം. ഒരു ലക്ഷത്തില്‍ പരം തുണി ഷാളുകള്‍ സമ്മാനമായി പ്രചാരണത്തിനിടെ ലഭിച്ചെന്നും എല്ലാ മീറ്റിങിലും 50 മുതല്‍ 100 വരെ ഷാളുകള്‍ ലഭിക്കുമെന്നും ഇവയെല്ലാം ഉപയോഗപ്രദമായി മാറ്റാനാണ് തീരുമാനമെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു.

<br> ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി
ആ വീഡിയോ കണ്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയോ; ബിജെപിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

കോണ്‍ഗ്രസ് പ്രചാരണത്തിന് ഉപയോഗിച്ച ബോര്‍ഡുകളും ബാനറുകളും മറ്റിടങ്ങളില്‍ പ്രചാരണത്തിന് വിനിയോഗിക്കാനാണ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം തന്റെ മണ്ഡലത്തിലെ ചുവരെഴുത്തുകളെല്ലാം വെള്ള പൂശുകയും ചെയ്തു. ചുവരുകളില്‍ ഇതെല്ലാം നീക്കം ചെയ്ത നിലയിലാണ് എറണാകുളത്ത് കണ്ടതെന്നും അതിനാല്‍ ഇവ നീക്കം ചെയ്യാന്‍ പ്രേരണയായെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.

English summary
Polling ends in Kerala, candidates are urge d to clean their respective constituency after the polling over in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X