ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചെലവ് 3500 കോടി രൂപ
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് എത്ര രൂപ ചെലവാകും? എതാണ്ട് 3500 കോടി ചെലവ് വരും എന്നാണത്രെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ചെലവിന്റെ 150 ശതമാനം അധികമാണ് ഇത്.
വെറും തിരഞ്ഞെടുപ്പ് ചെലവ് മാത്രമാണ് കെട്ടോ ഇത്. സുരക്ഷ സജ്ജീകരണങ്ങള്‍ക്ക് വരുന്ന ചെലവും രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കുന്ന പണവും ഒന്നും ഇതില്‍ പെടില്ല. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചെലവ് 1400 കോടി രൂപയായിരുന്നു. ഇരട്ടിയിലധികം ചെലവാണ് ഇത്തവണ. വിലക്കയറ്റം രൂക്ഷമായതുകൊണ്ടൊന്നും അല്ല ഈ വര്‍ദ്ധന. പരമാവധി ആളുകളെ പോളിങ് ബൂത്തില്‍ എത്തിക്കുന്നതിനായി വന്‍ പ്രചാരണ പരിപാടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്നത്. പരസ്യങ്ങളും തെരുവ് നാടകങ്ങളും തുടങ്ങി പല പദ്ധതികളും ഉണ്ട്. ഇതിനൊക്കെ കൂടിയാണ് 3500 കോടി രൂപ .
പ്രചാരണത്തിന് മാത്രമായിട്ടല്ല ഈ പണം. തിരഞ്ഞെടുപ്പ് സാമഗ്രികള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, യാത്രക്കൂലി, തുടങ്ങിയതെല്ലാം ചേര്‍ത്താണ് 3500 കോടി. ഇത് കൂടാനോ കുറയാനോ സാധ്യതയുണ്ടെന്നും വര്‍ത്തയില്‍ പറയുന്നു.
1952 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 10.45 കോടി രൂപയായിരുന്നു തിരഞ്ഞെടുപ്പ് ചെലവ്. ആദ്യ തിരഞ്ഞെടുപ്പായതുകൊണ്ട് ചെലവ് വളരെ ഏറെയായിരുന്നു. എന്നാല്‍ 1957 ലെ രണ്ടാം തിരഞ്ഞെടുപ്പില്‍ ചെലവ് 5.9 കോടിയായി കുറഞ്ഞു. പിന്നീടിതുവരെ തിരഞ്ഞെടുപ്പ് ചെലവ് കുറഞ്ഞിട്ടില്ല. 1989 ല്‍ ചെവല് 100 കോടി കഴിഞ്ഞു.












Click it and Unblock the Notifications