മോദി സര്‍ക്കാരിന്റെയല്ല, സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണ് ഫലമെന്ന് രാജ്‌നാഥ് സിംഗ്
Recommended Video

ദില്ലി:സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പ് നേരിട്ടത് അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പുകളെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം പ്രതിപക്ഷ സാധ്യതകളെയും അദ്ദേഹം തള്ളി. തെലങ്കാനയില്‍ കോണ്‍ഗ്രസ് ടിഡിപി സഖ്യം വന്‍ തോല്‍വിയാണ് നേരിട്ടത്. അതുകൊണ്ട് 2019ല്‍ മോദിയെ നേരിടാനുള്ള കരുത്ത് അവര്‍ക്കില്ലെന്ന് തെളിഞ്ഞതായും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.

ഹിന്ദി ഹൃദയ ഭൂമിയില്‍ വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് രാജ്‌നാഥി സിംഗ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവടങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. ഇതില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും ചെയ്തു.












Click it and Unblock the Notifications