കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗ മലിനീകരിക്കുന്നു; പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സീല്‍ ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ഹരിദ്വാര്‍: ഗംഗാ നദിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡായ റാഡിസണ്‍ ബ്ലൂവിന്റെ ഹരിദ്വാറിലെ ഹോട്ടല്‍ അടച്ചുപൂട്ടി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെതാണ് നടപടി. ഗംഗാനദിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഹോട്ടലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ തുടര്‍ നടപടിക്ക് തയ്യാറായിരുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മലിനജലം സംസ്‌കരിക്കുന്ന സൗകര്യങ്ങള്‍ സ്ഥാപിക്കണമെന്ന് ഹോട്ടലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതനുവേണ്ടിയുള്ള നടപടി കൈക്കൊള്ളാന്‍ ഹോട്ടല്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ganga

ഗംഗാനദി ശുദ്ധീകരണത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടിയാണ് ഇപ്പോള്‍ കൈക്കൊണ്ടുവരുന്നത്. ഒട്ടേറെ ഹോട്ടലുകള്‍ക്ക് ഇതിനകം തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലിനജലം ഒഴുക്കിവിടുന്നത് ഇവര്‍ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ലോകത്ത് തന്നെ ഏറ്റവുമധികം മലിനീകരിക്കപ്പെടുന്ന നദികളിലൊന്നാണ് ഗംഗ. രണ്ടായിരം കോടിയിലധികം രൂപ ചെലവഴിച്ച് ഗംഗം ശുദ്ധീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പാക്കി വരികയാണ്. ഗംഗാനദിയുടെ തീരത്തുള്ള പഞ്ചായത്ത് മുന്‍സിപ്പാലിറ്റിയുമായി കൈകോര്‍ത്തായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായാണ് ഹോട്ടലുകള്‍ അടക്കമുള്ള വന്‍കിടക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

English summary
Polluting Ganga; Star Hotel Radisson Blu in Haridwar Sealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X