ബംഗളൂരു മാലിന്യ കൂമ്പാരത്തില്‍; മാലിന്യ നീക്കം സ്തംഭിച്ചു...
അഞ്ചു മാസത്തെ കുടിശിക ആവശ്യപ്പെട്ട് കരാറുകാർ നടത്തിയ സമരത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. നഗരത്തിലെ നിരത്തുകളിൽ കുമിഞ്ഞുകൂടിയ മാലിന്യം പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്.
മാലിന്യം നീക്കിയതിന്റെ തുക അഞ്ചു മാസമായി നൽകിയിട്ടില്ലെന്നാരോപിച്ച് നൂറുകണക്കിനു കരാറുകാരാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകളിൽ രാവിലെയെത്തി മാലിന്യം എടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും കരാറുകാർ ഉപേക്ഷിച്ചു.

ഇവർക്കു നൽകാനുള്ള പണം ഉടൻ നൽകുമെന്നു ബെംഗളൂരു വികസന വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. കരാറുകാർക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ നേരിട്ടു സമീപിക്കാം. ബെംഗളൂരുവിലെ മാലിന്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മാസമായി 200 കോടിയോളം രൂപയാണ് കുടിശികയുള്ളത്. ഇതു സംബന്ധിച്ച് മാലിന്യ ട്രക്ക് ഉടമകളും കരാറുകാരുമായി ജി.പരമേശ്വരയും മേയർ ആർ.സമ്പത്ത്രാജും ഉടൻ ചർച്ച നടത്തും.
More From
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
കാത്തിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയിൽ അടുത്ത നീക്കം; 20 കി.മീക്ക് 3348 കോടിയുടെ ടെൻഡർ ക്ഷണിച്ചു -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം











Click it and Unblock the Notifications