കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരു മാലിന്യ കൂമ്പാരത്തില്‍; മാലിന്യ നീക്കം സ്തംഭിച്ചു...

  • By Desk
Google Oneindia Malayalam News

അഞ്ചു മാസത്തെ കുടിശിക ആവശ്യപ്പെട്ട് കരാറുകാർ നടത്തിയ സമരത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. നഗരത്തിലെ നിരത്തുകളിൽ കുമിഞ്ഞുകൂടിയ മാലിന്യം പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്.

മാലിന്യം നീക്കിയതിന്റെ തുക അ‍ഞ്ചു മാസമായി നൽകിയിട്ടില്ലെന്നാരോപിച്ച് നൂറുകണക്കിനു കരാറുകാരാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്. വീടുകളിൽ രാവിലെയെത്തി മാലിന്യം എടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും കരാറുകാർ ഉപേക്ഷിച്ചു.

pollution

ഇവർക്കു നൽകാനുള്ള പണം ഉടൻ നൽകുമെന്നു ബെംഗളൂരു വികസന വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. കരാറുകാർക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ നേരിട്ടു സമീപിക്കാം. ബെംഗളൂരുവിലെ മാലിന്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മാസമായി 200 കോടിയോളം രൂപയാണ് കുടിശികയുള്ളത്. ഇതു സംബന്ധിച്ച് മാലിന്യ ട്രക്ക് ഉടമകളും കരാറുകാരുമായി ജി.പരമേശ്വരയും മേയർ ആർ.സമ്പ‌ത്ത്‌രാജും ഉടൻ ചർച്ച നടത്തും.
English summary
pollution in bengaluru-cleaning process stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X