ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം; രാഷ്ട്രപിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രം
ദില്ലി: മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മദിനവാര്‍ഷികത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ദേശീയ നേതാക്കാള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമ മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ രാജ്ഘട്ടിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.
ഇന്ന് ആദരണീയനായ ബാപ്പുവിന്റെ 150-ാം ജന്മവാര്‍ഷികമാണ്. നമുക്ക് ഏവര്‍ക്കും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്മാരകത്തിലും മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശാസ്ത്രിയുടെ ജന്മദിനവും ഒക്ടോബര്‍ രണ്ടാണ്.

ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും വിവിധ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ മഹാത്മാഗാന്ധിക്ക് മരണാനന്തര ബഹുമതിയായി യുഎസ് കോണ്‍ഗ്രസിന്റെ സുവര്‍ണ മെഡല്‍ നല്‍കാനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്.












Click it and Unblock the Notifications