ബഹുഭാര്യത്വത്തിന് നിരോധനം, ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഒരുങ്ങുന്നു, ബില്ലില്‍ ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളം വിളിച്ച് ചേര്‍ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇതില്‍ ഏകീകൃത സിവില്‍ കോഡിന്റെ കരട് അവതരിപ്പിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധമി നിയമിച്ച കമ്മിറ്റി ഈ കരട് തയ്യാറാക്കിയത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം തയ്യാറാക്കിയത്.
രണ്ട് ലക്ഷത്തോളം ആളുകളുമായി സംസാരിച്ചുവെന്നാണ് കമ്മിറ്റി പറയുന്നത്. ഇന്ത്യയിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പൗരന്മാര് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഇതില്‍ പ്രധാനമായും പറയുന്നത്. വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ അടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളെല്ലാം നിയമത്തില്‍ അധിഷ്ഠിതമായി ചെയ്യുക നിര്‍ബന്ധമാക്കുകയും, മതത്തെ ഇതില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. മതപരമായ നിയമമല്ല രാജ്യ നിയമമാണ് വേണ്ടതെന്നും ഇതിലൂടെ സര്‍ക്കാര്‍ പറയുന്നു.

ദീര്‍ഘകാലമായി ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ വരുന്നതാണിത്. ഈ ബില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. എളുപ്പത്തില്‍ പാസാകുമെന്ന് ഉറപ്പാണ്. ബഹുഭാര്യത്വത്തില്‍ സമ്പൂര്‍ണ നിരോധനമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുപോലെ ലിവ് ഇന്‍ റിലേഷനില്‍ ഉള്ള കമിതാക്കള്‍ അക്കാര്യം രജിസ്റ്റര്‍ ചെയ്യണമെന്നും സിവില്‍ കോഡില്‍ പറയുന്നു.
രണ്ടാം തവണ അധികാരത്തില്‍ വന്നപ്പോഴാണ് പുഷ്കര്‍ സിംഗ് ധമി സിവില്‍ കോഡിനായി കമ്മിറ്റി രൂപീകരിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജ് രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷനായ കമ്മിറ്റിയായിരുന്നു ഇത്. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെയായിരുന്നു തീരുമാനം. അടുത്തിടെ ഈ വിദഗ്ധ സമിതിയുടെ കാലാവധി ഡിസംബര്‍ വരെ നീട്ടിയിരുന്നു. ഇവര്‍ 2.33 ലക്ഷം ആളുകളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമെല്ലാം അഭിപ്രായം സ്വരൂപിച്ചിരുന്നു. തുടര്‍ന്നാണ് ബില്‍ തയ്യാറാക്കിയത്.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications