നെല്ലൈ കണ്ണനെതിരെ പ്രതിഷേധം; പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍. തമിഴ് പ്രഭാഷകും കോണ്‍ഗ്രസ് നേതാവുമായ നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം നടത്തവേയാണ് എച്ച് രാജ, ലാ ഗണേശൻ, സിപി രാധാകൃഷ്ണൻ എന്നിവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് നെല്ലൈ കണ്ണെന്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷ വിഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ആരെങ്കിലും കൊന്നുകളയും എന്നാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആരും അത് ചെയ്തില്ല' എന്നാണ് കണ്ണന്‍ പ്രസംഗിച്ചത്.ആഭ്യന്തരമന്ത്രി അമിത് ഷായുടെ കയ്യിലാണ് പ്രധാനമന്ത്രിയുടെ കടിഞ്ഞാണെന്നും കണ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കൊല്ലാന്‍ ആവശ്യപ്പെട്ട കണ്ണനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് കാണിച്ച് രാജ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ണനെതിരെ കേസെടുത്തിരുന്നു. തിരുനെല്‍വേലിയിലും കണ്ണനെതിരെ പ്രതിഷേധം നടന്നിരുന്നു.












Click it and Unblock the Notifications