കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്ലൈ കണ്ണനെതിരെ പ്രതിഷേധം; പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടില്‍ പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പോലീസ് കസ്റ്റഡിയില്‍. തമിഴ് പ്രഭാഷകും കോണ്‍ഗ്രസ് നേതാവുമായ നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം നടത്തവേയാണ് എച്ച് രാജ, ലാ ഗണേശൻ, സിപി രാധാകൃഷ്ണൻ എന്നിവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

 ponarrest

എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് നെല്ലൈ കണ്ണെന്‍ വിവാദ പരാമര്‍ശം നടത്തിയത്. ന്യൂനപക്ഷ വിഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ആരെങ്കിലും കൊന്നുകളയും എന്നാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആരും അത് ചെയ്തില്ല' എന്നാണ് കണ്ണന്‍ പ്രസംഗിച്ചത്.ആഭ്യന്തരമന്ത്രി അമിത് ഷായുടെ കയ്യിലാണ് പ്രധാനമന്ത്രിയുടെ കടിഞ്ഞാണെന്നും കണ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കൊല്ലാന്‍ ആവശ്യപ്പെട്ട കണ്ണനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് കാണിച്ച് രാജ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കണ്ണനെതിരെ കേസെടുത്തിരുന്നു. തിരുനെല്‍വേലിയിലും കണ്ണനെതിരെ പ്രതിഷേധം നടന്നിരുന്നു.

കേരള കോണ്‍ഗ്രസുകാര്‍ വേണ്ട; കുട്ടനാട്ടില്‍ പൊതുസമ്മതനായ സ്വതന്ത്രന്‍?, കോണ്‍ഗ്രസ് ആലോചനയില്‍കേരള കോണ്‍ഗ്രസുകാര്‍ വേണ്ട; കുട്ടനാട്ടില്‍ പൊതുസമ്മതനായ സ്വതന്ത്രന്‍?, കോണ്‍ഗ്രസ് ആലോചനയില്‍

സിനിമ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; രണ്ടു നിയമം വരുന്നു, ലൈംഗിക ചൂഷണവും ലഹരിയും തടയുംസിനിമ മേഖലയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; രണ്ടു നിയമം വരുന്നു, ലൈംഗിക ചൂഷണവും ലഹരിയും തടയും

കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു; 19 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍, കൂട്ടരാജിയില്‍ ഞെട്ടി നേതാക്കള്‍കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു; 19 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍, കൂട്ടരാജിയില്‍ ഞെട്ടി നേതാക്കള്‍

English summary
Pon Radhakrishnan and other BJP leaders arrested in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X