രജനികാന്തിന് വേഗം സുഖമാകാന്‍ ആദിപരാശക്തിയോട് പ്രാര്‍ത്ഥിയ്ക്കുന്ന കേന്ദ്രമന്ത്രി
ചെന്നൈ: രജനികാന്ത് പെട്ടന്ന് സുഖമായി മടങ്ങിയെത്താന്‍ ആദിപരാശക്തിയോട് പ്രാര്‍ത്ഥിയ്ക്കുന്നു എന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ട്വിറ്ററിലൂടെയാണ് കേന്ദ്ര മന്ത്രി സൂപ്പര്‍സ്റ്റാറിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഷൂട്ടിങിനിടെ പരുക്ക്
യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രജനികാന്തിന് പരുക്കേറ്റത്. വീഴ്ചയില്‍ കാലിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരുക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ രാത്രി തന്നെ മടങ്ങി വീട്ടിലെത്തി.

വാര്‍ത്തകളിലൂടെയാണ് രജനിയ്ക്ക് പരുക്ക് പറ്റിയ വിവരം അറിഞ്ഞത് എന്നും, അദ്ദേഹം എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് സിനിമയില്‍ തുടരാന്‍ ആദിപരാശക്തിയോട് പ്രാര്‍ത്ഥിയ്ക്കുന്നു എന്നുമണ് പൊന്‍ രാധാകൃഷ്ണന്റെ ട്വീറ്റ്.
உங்களது கலைப்பயணத்தை தொடர எல்லாம்வல்ல அன்னை ஆதிபராசக்தியிடம் பிரார்த்திக்கின்றேன் @superstarrajini
— Pon Radhakrishnan (@PonnaarrBJP) December 4, 2016
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0. എമി ജാക്‌സണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് പ്രതിനായകന്‍. എ ആര്‍ റഹ്മാനാണ് 2.0 യ്ക്ക് ഗാനങ്ങള്‍ ഒരുക്കുന്നത്.












Click it and Unblock the Notifications