കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വിവാദത്തിന് തിരികൊളുത്തി പൊൻ രാധാകൃഷ്ണൻ; തമിഴർ നന്ദിയില്ലാത്തവരെന്ന്...

Google Oneindia Malayalam News

ചെന്നൈ: പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. തമിഴർ നന്ദിയില്ലാത്തവരാണെന്ന് പറഞ്ഞതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സംസ്കൃതത്തേക്കാൾ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ രാജ്യഭാഷയാക്കണം എന്ന അമിത്ഷായുടെ ആവശ്യം രാജ്യമാകെ ചര്‍ച്ച ചെയ്യവേയാണ് പുതിയ വിവാദത്തിന് പൊൻ രാധാകൃഷ്ണൻ തിരികൊളുത്തിയിരിക്കുന്നത്.

<strong>പാലാ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസിൽ മ‍ഞ്ഞുരുകുന്നു, ഇനി പ്രശ്നങ്ങളില്ല? കാരണം ഇത്!</strong>പാലാ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസിൽ മ‍ഞ്ഞുരുകുന്നു, ഇനി പ്രശ്നങ്ങളില്ല? കാരണം ഇത്!

എന്തെങ്കിലുംസ്നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കിൽ, നമ്മൾ അത് ഒരു വർഷമെങ്കിലും ആഘോഷിച്ചേനെ, തമിഴർക്ക് മനുഷ്യരെ ആഘോഷിക്കുവാൻ അറിയില്ലെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഹിന്ദി രാജ്യഭാഷയാക്കണമെന്ന അമിത് ഷായുടെ പരാമർശം പുറത്തുവന്നതോടെ തമിഴകത്ത് തമിഴ് വികാരം ആളിക്കത്തുകയാണ്. ഇതിന് പിന്നാലെയാണ് പൊൻ രാധാകൃഷ്ണന്റെ വാക്കുകളും വിവാദമാകുന്നത്.

Pon Radhakrishnan

രാധാകൃഷ്ണന്റെ വാക്കുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ബിജെപി നേതാവാണ് പൊൻ രാധാകൃഷണൻ. പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സെപ്തംബര്‍ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പൊന്‍ രാധാകൃഷ്ണന്റേത് അടക്കമുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി പറയുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിനനും വ്യക്തമാക്കി.

English summary
Pon Rdhakrishnan's controversial comment against Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X