കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും കാവിവല്‍ക്കരണം... പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍!!

Google Oneindia Malayalam News

പോണ്ടിച്ചേരി: രാജ്യത്തെ സുപ്രധാന സര്‍വകലാശാലകളില്‍ ബിജെപി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് നേരത്തെ ആരോപണങ്ങളുണ്ട്. ഇത് സത്യമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയാണ് കാവിവല്‍ക്കരിച്ചിരിക്കുന്നത്. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് യൂണിവേഴ്‌സിറ്റിയില്‍ ശ്രീ അരബിന്ദോയുടെ വാക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദു ഒരു മതമാണെന്ന് പറയുന്നത്. കാരണം അത് എല്ലാവരെയും സ്വീകരിക്കുന്നവരാണ് എന്ന വാക്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഈ ബോര്‍ഡുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

1

അതേസമയം പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി കേന്ദ്ര സര്‍വകാലാശാലയാണ്. ഇത്തരം സ്ഥലങ്ങളില്‍ മതപരമായ വാക്കുകളോ കാര്യങ്ങളോ പ്രദര്‍ശിപ്പിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എബിവിപി ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെ തുറന്നടിച്ചിട്ടുണ്ട്. ഇവര്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അധികൃതരില്‍ നിന്ന് ഇത് തുടര്‍ച്ചയായുണ്ടാവുന്ന സംഭവമാണെന്ന് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് നര്‍മദ പറഞ്ഞു. സര്‍വകലാശാലാ ഭരണഘടനയ്ക്കായി പറഞ്ഞപ്പോള്‍ അവര്‍ അവഗണിച്ചു. വിദ്യാര്‍ത്ഥികള്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പറഞ്ഞപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം. ഈ ബോര്‍ഡ് മാറ്റിയിരുന്നെങ്കിലും അതെല്ലാം പുനസ്ഥാപിക്കപ്പെടുകയായിരുന്നു. കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നല്ല രീതിയിലാണ് യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതിയുണ്ടാക്കാനാണ് അധികൃതകരുടെ നീക്കം.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവി... സൂപ്പര്‍ താരങ്ങള്‍ ഉടമകളാവും!! ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വാങ്ങിയത് ചിരഞ്ജീവി... സൂപ്പര്‍ താരങ്ങള്‍ ഉടമകളാവും!!

യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!

English summary
pondicherry university administration paints it saffron in spite of naac visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X