തൃഷയുടെ രാഷ്ട്രീയ പ്രവേശനം; ഔദ്യോഗിക വിശദീകരണം എത്തി, മാതാവിന്റെ പ്രതികരണത്തില്‍ ഞെട്ടി കോണ്‍ഗ്രസ്
ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് തൃഷ. സിനിമയില്‍ എന്നും തന്റേതായ ഒരിടം കണ്ടെത്താന്‍ തൃഷയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് തൃഷയെ ചുറ്റിപ്പറ്റി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം രാഷ്ട്രീയ പ്രവേശനത്തിലേക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളായിപരുന്നു അത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് തൃഷ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതേ കുറിച്ചൊന്നും പ്രതികരിക്കാന്‍ തൃഷ ഇതുവരെ തയ്യാറായിട്ടില്ല. സൂപ്പര്‍ താരം വിജയിയുടെ പ്രോത്സാഹനവും തൃഷയുടെ തീരുമാനത്തിന് പിന്നിലുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷയുടെ മാതാവ്.

ജീവിതം നിങ്ങളെ പോലെ ആസ്വദിക്കണം; അഹാനയുടെയും കുടുംബത്തിന്റെയും സിംഗപ്പൂര്‍ ചിത്രങ്ങള്‍
മാധ്യമ റിപ്പോര്‍ട്ടുകളെ പാടെ തള്ളിക്കൊണ്ടുള്ള വിശദീകരണമാണ് തൃഷയുടെ അമ്മ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന എല്ലാ റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് തൃഷയുടെ അമ്മ പറയുന്നത്. തൃഷയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരു താല്‍പര്യവുമില്ലെന്നാണ് മാതാവ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

തൃഷ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ തൃഷ പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും എന്നും അഭ്യൂഹമുണ്ട്. ജാഥ നയിക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയില്‍ നിന്നായിരിക്കും താരം അംഗത്വം സ്വീകരിക്കുക എന്നായിരുന്നു പ്രചരിച്ച അഭ്യൂഹങ്ങള്‍.

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. മാത്രമല്ല, സിനിമ താരങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അതുകൊണ്ടട് തന്നെ തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കണ്ടത്.

നിലവില്‍ ഒരുപാട് സിനിമ താരങ്ങള്‍ തമിഴ് രാഷ്ട്രീയത്തിലുണ്ട്. കമല്‍ഹാസന്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലുണ്ട്. രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുളള തീരുമാനത്തിലേക്ക് എത്തിയിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം പിന്മാറുകയായിരുന്നു. നടി ഖുഷ്ബു കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും അടുത്തിടെ ബി ജെ പിയിലേക്ക് ചുവടുമാറ്റിയിരുന്നു.

ഒരുപക്ഷേ, തൃഷ കോണ്‍ഗ്രസ് പ്രവേശനം നടത്തിയിരുന്നെങ്കില്‍ സംസ്ഥാനക്ക് കോണ്‍ഗ്രസിന് ഒരു ബൂസ്റ്റ് ലഭിക്കുമായിരുന്നു. യുവാക്കളും സ്ത്രീകളും കൂടുതലായി കോണ്‍ഗ്രസിലേക്ക് അടുത്തേനെ. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമായതോടെ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

അതേസമയം, നിലവില്‍ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. രചയിതാവ് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്രഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രം. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്.












Click it and Unblock the Notifications