Get Updates
Get notified of breaking news, exclusive insights, and must-see stories!

വിക്രം അപകടനില തരണം ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍

ചെന്നൈ : ഹൃദയാഘാത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രമിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്. താരം അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

1

താരത്തിന് ആന്‍ജിയോ പ്ലാസ്റ്റ് ചെയ്‌തെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ന് വൈകീട്ടോടെ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. വിക്രം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. താരത്തിന്റെ ആരോഗ്യ നിലയില്‍ പേടിക്കാനില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.

2

ജൂലൈ 7 ന് വിക്രം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആന്‍ജിയോഗ്രാമിന് വിധേയനാക്കിയതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. . ഇന്ന് നടക്കുന്ന ടീസര്‍ ലോഞ്ചില്‍ താന്‍ പങ്കെടുക്കില്ലെന്ന് വിക്രം വ്യാഴാഴ്ച പൊന്നിയിന്‍ സെല്‍വന്‍ ടീമിനെ അറിയിച്ചിരുന്നു.

3

കുറച്ച് ദിവസത്തേക്ക് വിശ്രമിക്കുകയും ജൂലൈ 11 തിങ്കളാഴ്ച നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുകയും ചെയ്യും. ജനപ്രിയ നടന്മാരില്‍ ഒരാളാണ് ചിയാന്‍ വിക്രം. ആമസോണ്‍ പ്രൈം വീഡിയോയില്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജിന്റെ മഹാനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

4

ഏറ്റവും പുതിയ ചിത്രം പൊന്നിയന്‍ സെല്‍വനായി കാത്തിരിക്കുകയാണ് അദ്ദേഹം. സംവിധായകന്‍ അജയ് ജ്ഞാനമുത്തുവിനൊപ്പം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ കോബ്ര ഈ വര്‍ഷം അവസാനം വലിയ റിലീസിന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതേസമയം, വിക്രം ആശുപത്രിയിലാണെന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്.

5

നിരവധി ആരാധകര്‍ താരത്തിന് ആയുരാരോഗ്യം നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അതേസമയം, താരത്തിന് കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും വിക്രം സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
    വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+