കഴിഞ്ഞദിവസം വിവാഹിതയായ 70കാരി രണ്ടാനമ്മ മന്ത്രവാദിനിയാണെന്ന് പൂജാബേഡി
ദില്ലി: ബോളിവുഡ് നടി പൂജാ ബേഡിയുടെ പിതാവ് എഴുപതുകാരിയായ കാമുകിയെ വിവാഹം കഴിച്ചതിന് പിന്നാലെ തന്റെ എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് നടിയുടെ ട്വീറ്റ് വൈറലായി. രൂക്ഷമായ ഭാഷയിലാണ് പൂജ രണ്ടാനമ്മയെ ചീത്തപറയുന്നത്. അവര്‍ ക്രൂരയായ മന്ത്രവാദിനിയാണെന്നും ചെകുത്താനാണെന്നും പൂജ പറയുന്നു.
നടന്‍ കബിര്‍ ബേഡി ജനുവരി 15നാണ് ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്ന എഴുപതുകാരി പര്‍വീണ്‍ ദുസന്‍ജിനെ വിവാഹം ചെയ്തത്. കബിര്‍ ബേഡിയുടെ നാലാം വിവാഹമാണിത്. വിവാഹത്തിന് മാധ്യമങ്ങളിലൂടെയും മറ്റും ദേശീയപ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു. വിവാഹത്തിനുശേഷം എടുത്ത കുടുംബ ഫോട്ടോയില്‍ പൂജാ ബേഡി ഉണ്ടായിരുന്നില്ല.

അന്നുതന്നെ നടിയുടെ എതിര്‍പ്പ് മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. പിതാവിന്റെ നാലാം വിവാഹത്തില്‍ പൂജ ഏറെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കാമുകിയുടെ നിര്‍ബന്ധം ശക്തമായതോടെ കബിര്‍ വിവാഹിതനാകാന്‍ തീരുമാനിക്കുകയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാനമ്മയെ തെറിവിളിച്ചുള്ള പോസ്റ്റ് വൈറലായതോടെ ആരാധകരും ബന്ധുക്കളും പൂജയ്‌ക്കെതിരെ രംഗത്തെത്തി. കുടുംബ വിഷയത്തില്‍ പരസ്യമായി വിഴുപ്പലക്കല്‍ നടത്തുന്നത് ശരിയല്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം, ഇതേ തുടര്‍ന്ന് നടി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മറ്റൊരു ട്വീറ്റിലൂടെ പിതാവിന് ആശംസ അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications