ബോളിവുഡ് നടിയുടെ ഭര്‍ത്താവിനെതിരെ ലൈംഗിക ആരോപണവുമായി പൂജ മിശ്ര
മുംബൈ: സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന വാര്‍ത്തകള്‍ ഇന്ത്യയില്‍ പുതുമയല്ലാതായിരിക്കെ ബോളിവുഡ് നടിമാരും പീഡന ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. നടി പ്രീതി സിന്റയ്ക്ക് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നടിയും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ പൂജ മിശ്രയാണ് പരാതിക്കാരി.
ബോളിവുഡ് നടി ഇഷാ കോപികറിന്റെ ഭര്‍ത്താവും ബിസിനസുകാരനുമായ ടിമ്മി നരംഗും സഹോദരന്‍ ജിമ്മി നരഗും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു കാട്ടി പൂനെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിക്കഴിഞ്ഞു പൂജ. ഇരുവരും പൂനെയില്‍ വെച്ച് ഒരു കാറില്‍ തന്നെ പീഡിപ്പിച്ചതായാണ് പരാതി.

1999 മുതല്‍ ഇരുവരെയും തനിക്കറിയാമായിരുന്നു. സൗഹൃത്തിന്റെ പേരില്‍ സിനിമാ വാഗ്ദാനം നല്‍കി പൂനയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് നടി പറയുന്നു. സംഭവം പുറത്തറിയിക്കുമെന്നു പറഞ്ഞതോടെ ഇരുവരും തന്നെ പലവിധത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
സല്‍മാന്‍ ഖാന്റെയും ശത്രുഘ്‌നന്‍ സിന്‍ഹയുടെയും കുടുംബവുമായുള്ള ബന്ധവും ഇവര്‍ ഇടപെട്ട് തകര്‍ത്തെന്ന് പൂജ പറഞ്ഞു. പൂജയുടെ പരാതിയില്‍ പോലീസ് കേസ് അന്വേഷിച്ചുവരികയാണ്. നരംഗ് സഹോദരന്മാര്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്താണെന്നാണ് വിവരം. ഇന്ത്യയിലെത്തിയ ഉടന്‍ ഇവരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തേക്കും. ബോളിവുഡില്‍ ഐറ്റം ഡാന്‍സുകാരിയായ പൂജ ബിഗ്‌ബോസിലൂടെയാണ് കൂടുതല്‍ പ്രശസ്തയാകുന്നത്.












Click it and Unblock the Notifications