മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി പൂജമിശ്ര,1000 കോടി നഷ്ട പരിഹാരം നല്‍കണം!
മുംബൈ: മോഡലും ബോളിവുഡ് നടിയുമായ പൂജ മിശ്ര വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ മാധ്യമങ്ങള്‍ക്കെതിരെയാണ് താരം ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്. മുംബൈയിലെ ഹോട്ടല്‍ ജീവനക്കാരെ തല്ലി ചതച്ച പൂജ മിശ്രയുടെ വീഡിയോ പുറത്തുവിട്ടത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഈ വീഡിയോ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായാണ് പൂജ എത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ 1000 കോടി മാനനഷ്ടകേസ് കൊടുക്കുമെന്നാണ് ബോളിവുഡ് സുന്ദരി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്.

ഹോട്ടല്‍ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നടി ജീവനക്കാരെ തല്ലി ചതയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ജീവനക്കാരനെ തല്ലുന്നതിനിടയില്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരന്റെ മൊബൈല്‍ താരം നിലത്തെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു.
കൈവശമുണ്ടായിരുന്ന ബാഗു കൊണ്ടും താരം ജീവനക്കാരനെ തല്ലിയിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ വിമര്‍ശനങ്ങളുടെ പെരുമഴയായിരുന്നു പൂജയ്ക്ക് നേരിടേണ്ടി വന്നത്.












Click it and Unblock the Notifications