ബിജെപി എംപിയും മുന്‍ ക്രിക്കറ്ററുമായ കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മിയില്‍
പൂനം ആസാദുമായി അവരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ആം ആദ്മിയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.
ദില്ലി: ബിജെപിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചു. നവംബര്‍ 13ന് നടക്കുന്ന ചടങ്ങിലാണ് ആം ആദ്മിയില്‍ അംഗമാവുക. കീര്‍ത്തി ആസാദിനെ നേരത്തെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു. ദില്ലിയില്‍ ബിജെപിയുടെ വക്താവായിരുന്നു പൂനം ആസാദ്.
ആം ആദ്മി നേതാവ് സഞ്ജയ് സിങ് പൂനം ആസാദിന്റെ വരവ് സ്ഥിരീകരിച്ചു. പൂനം ആസാദുമായി അവരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ആം ആദ്മിയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. 2003ല്‍ ദില്ലി അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു പൂനം ആസാദ്.

20 വര്‍ഷത്തോളമായി പൂനം ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എന്നാല്‍, അടുത്തിടെ പാര്‍ട്ടിയുമായി കലഹത്തിലായിരുന്നു. ദില്ലി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയെക്കുറിച്ച് പ്രതികരിച്ചതിനെ തുടര്‍ന്ന് കീര്‍ത്തി ആസാദിനെ ബിജെപി സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ആഭ്യന്തരകലഹമുണ്ടായത്.
കഴിഞ്ഞ രണ്ട് അസംബ്ലി തെരഞ്ഞെടുപ്പിലും പൂനത്തിന് ബിജെപി മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. അതേസമയം, നിലവില്‍ ബിഹാറില്‍ നിന്നുള്ള എംപിയാണ് കീര്‍ത്തി ആസാദ്. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന തീരുമാനപ്രകാരമായിരുന്നു സീറ്റ് നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?












Click it and Unblock the Notifications