കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിയും മുന്‍ ക്രിക്കറ്ററുമായ കീര്‍ത്തി ആസാദിന്റെ ഭാര്യ ആം ആദ്മിയില്‍

പൂനം ആസാദുമായി അവരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ആം ആദ്മിയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചു. നവംബര്‍ 13ന് നടക്കുന്ന ചടങ്ങിലാണ് ആം ആദ്മിയില്‍ അംഗമാവുക. കീര്‍ത്തി ആസാദിനെ നേരത്തെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദില്ലിയില്‍ ബിജെപിയുടെ വക്താവായിരുന്നു പൂനം ആസാദ്.

ആം ആദ്മി നേതാവ് സഞ്ജയ് സിങ് പൂനം ആസാദിന്റെ വരവ് സ്ഥിരീകരിച്ചു. പൂനം ആസാദുമായി അവരുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ആം ആദ്മിയില്‍ ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. 2003ല്‍ ദില്ലി അസംബ്ലി തെരഞ്ഞെടുപ്പില്‍ മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു പൂനം ആസാദ്.

kirtiazad

20 വര്‍ഷത്തോളമായി പൂനം ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എന്നാല്‍, അടുത്തിടെ പാര്‍ട്ടിയുമായി കലഹത്തിലായിരുന്നു. ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയെക്കുറിച്ച് പ്രതികരിച്ചതിനെ തുടര്‍ന്ന് കീര്‍ത്തി ആസാദിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ആഭ്യന്തരകലഹമുണ്ടായത്.

കഴിഞ്ഞ രണ്ട് അസംബ്ലി തെരഞ്ഞെടുപ്പിലും പൂനത്തിന് ബിജെപി മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. അതേസമയം, നിലവില്‍ ബിഹാറില്‍ നിന്നുള്ള എംപിയാണ് കീര്‍ത്തി ആസാദ്. ഒരേ കുടുംബത്തിലുള്ളവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കില്ലെന്ന തീരുമാനപ്രകാരമായിരുന്നു സീറ്റ് നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

English summary
Poonam Azad, wife of suspended BJP MP Kirti Azad, to join AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X