മോദിക്കൊപ്പം പൂനത്തിന്റെ സെല്‍ഫി വൈറലാകുന്നു
മുംബൈ: ഇത് സെല്‍ഫികളുടെ കാലമാണ്. സ്വന്തം ചിത്രം സ്വന്തമായി ചിത്രീകരിച്ച് ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും വരെ കയ്യടി നേടുന്നു. അപ്പോള്‍ പിന്നെ രാഷ്ട്രീയക്കാര്‍ മാത്രമായി സെല്‍ഫി എടുക്കാതെ മാറിനില്‍ക്കേണ്ട കാര്യമുണ്ടോ.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിക്കൊപ്പം പാര്‍ട്ടി സ്ഥാനാര്‍ഥി പൂനം മഹാജന്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹിറ്റായിരിക്കുന്നത്. മുംബൈ നോര്‍ത്ത് - സെന്ററിലെ ബി ജെ പി സ്ഥാനാര്‍ഥിയാണ് പൂനം. പ്രമോദ് മഹാജന്റെ മകളായ പൂനത്തിന് ഇവിടെ സുനില്‍ ദത്തിന്റെ മകളായ പ്രിയാദത്താണ് എതിരാളി.
ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എന്റെ ആദ്യത്തെ സെല്‍ഫി എന്ന അടിക്കുറിപ്പോടെയാണ് പൂനം ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൂനത്തിന്റെ സെല്‍ഫി
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിക്കൊപ്പം ക്ലിക്ക് ചെയ്ത പൂനത്തിന്റെ സെല്‍ഫിയാണ് ഓണ്‍ലൈനില്‍ ഹിറ്റായിരിക്കുന്നത്.

പ്രചാരണം കേമം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി മഹാരാഷ്ട്രയിലെത്തിയപ്പോഴാണ് പൂനം ഈ സെല്‍ഫി ക്ലിക്ക് ചെയ്തത്

പൂനം മഹാജന്‍
അന്തരിച്ച പ്രമോദ് മഹാജന്റെ മകളാണ് മുംബൈ നോര്‍ത്ത് - സെന്‍ട്രലില്‍ നിന്നും ജനവിധി തേടുന്ന പൂനം.

പ്രിയ ദത്ത്
സുനില്‍ ദത്തിന്റെ മകളായ പ്രിയ ദത്താണ് പൂനം മഹാജന്റെ എതിരാളി. മുംബൈയില്‍ പ്രചാരണത്തിനിടെ പ്രിയ.

സ്ഥാനാര്‍ഥികള്‍
ബി ജെ പിയുടെ മറ്റ് വനിതാ സ്ഥാനാര്‍ഥിമാരും നടികളുമായ സ്മൃതി ഇറാനി, കിരണ്‍ ഖേര്‍ എന്നിവര്‍ക്കൊപ്പം പൂനം മഹാജന്‍

അല്‍പം കുശലം
പത്രിക സമര്‍പ്പിച്ച ശേഷം മുംബൈയില്‍ പോലീസ് ഉദ്യോഗസ്ഥയോട് കുശലം പറയുന്ന പൂനം.

അനുഗ്രഹം വേണം
മുംബൈ സാന്താക്രൂസില്‍ പ്രചാരണത്തിനിടെ പൂനം മഹാജന്‍

വിജയിക്കുമോ
സിറ്റിംഗ് എം പിയായ പ്രിയ ദത്തിനെതിരെ വിജയ പ്രതീക്ഷയിലാണ് പൂനം മഹാജന്‍.












Click it and Unblock the Notifications