ബീച്ചിൽ അശ്ലീല വിഡീയോ ചിത്രീകരിച്ചു; നടി പൂനം പാണ്ഡെ അറസ്റ്റിൽ
ഗോവ;ബീച്ചിൽ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവ കാലാൻഗുണ്ടെ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഗോവയിലെ ചപ്പോളി ഡാമിന് സമീപത്ത് വെച്ചാണ് പൂനം നഗ്ന വീഡിയോ ഷൂട്ട് ചെയ്തതെന്നാരോപിച്ച് ഗോവ ഫോർവേഡ് പാർട്ടി വനിതാ വിഭാഗമായിരുന്നു താരത്തിനെതിരെ പരാതി നൽകിയത്. വടക്കൻ ഗോവയിലെ സിൻക്വറിം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്ന നടിയെ അവിടെയെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറച്ച് നാളുകൾക്ക് മുൻപാണ് വീഡിയോ ചിത്രീകരിച്ചത്. ഇത് താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.ഇതോടെയാണ് സംഭവം വിവാദമായത്. ഡാമിന് സമീപത്ത് മല്ലുകാർജ്ജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നുമ്ട്. പവിത്രമായ ക്ഷേത്ര പരിസരത്ത് വീഡിയോ ചിത്രീകരിച്ച വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഗോവ ഫോർവേഡ് പാർട്ടി പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയിരുന്നു. സർക്കാർ പോണോഗ്രഫിക്ക് കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തിയ വിമർശനം. അതേസമയം വീഡിയോ ചിത്രീകരിക്കാൻ അനുമതി നൽകിയ രണ്ട്പോലീസുകാരെ ആഭ്യന്തര മന്ത്രാലയം സസ്പെന്റ് ചെയ്തു. പോലീസ് ഇൻസ്പെക്റ്റർ തുകറാം ചവാൻ, മറ്റൊരു കോൺസറ്റബിൾ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.












Click it and Unblock the Notifications