Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രസീല്‍ ജയിച്ചാല്‍ പൂനം പാണ്ഡെയുടെ ബ്രാ സമ്മാനം

മുംബൈ: പൂനം പാണ്ഡെ അങ്ങിനെയാണ്, വാര്‍ത്താപ്രാധാന്യം എവിടെ ലഭിക്കുമെന്നു കണ്ടാലും മുന്‍പിന്‍ നോക്കാതെ കയറി അതു മുതലാക്കിയിരിക്കും. സിനിമയിലോ മറ്റു മേഖലയിലോ വേണ്ടത്ര തിളങ്ങാന്‍ ആയില്ലെങ്കിലും ശരീര പ്രദര്‍ശനത്തിലൂടെ ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കാനും അതുവഴി ചുളുവില്‍ വാര്‍ത്താ പ്രാധാന്യം അടിച്ചെടുക്കാനും പൂനത്തിന് പ്രത്യേക കഴിവാണ്.

ഫുട്‌ബോള്‍ ലോകം മുഴുവന്‍ ലോകകപ്പിന് മുന്നിലാണെന്ന് ശരിക്കറിയാവുന്ന പൂനം പാണ്ഡെ അവിടെയും തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ട പൂനം പാണ്ഡെയുടെ ട്വീറ്റ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ലോകകപ്പില്‍ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ബ്രസീല്‍ ടീമിന്റെ ആരാധികയാണെന്ന് നേരത്തെ പൂനം വെടിപൊട്ടിച്ചിരുന്നു.

poonam-pandey

ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളുമായി സോഷ്യല്‍ സൈറ്റുകളില്‍ നിറയുകയും ചെയ്തു. ഇപ്പോഴിതാ, ബ്രസീല്‍ ടീം ലോകകപ്പ് നേടിയാല്‍ തന്റെ ബ്രാ സമ്മാനമായി നല്‍കുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് പൂനം പാണ്ഡെ. കഴിഞ്ഞദിവസം ചെയ്ത ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുന്ന ഭാഗ്യശാലിക്ക് തന്റെ ബ്രാ നല്‍കാമെന്നാണ് പൂനത്തിന്റെ വാഗ്ദാനം.

വാഗ്ദാനത്തിന് പിന്നാലെ നിരവധിപേര്‍ റീ ട്വീറ്റുമായി രംഗത്തെത്തിക്കഴിഞ്ഞു. ബ്രസീല്‍ ലോകകപ്പ് ജയിക്കണമെന്നും പൂനം തെരഞ്ഞെടുക്കുന്ന ഭാഗ്യശാലി താന്‍ ആയിരിക്കണമെന്നുമാണ് ആരാധകരുടെ പ്രാര്‍ത്ഥന. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ജയിച്ചാല്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളിലിടം നേടിയ മോഡല്‍ കൂടിയാണ് പൂനം പാണ്ഡെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+