ബലാത്സംഗം ചെയ്തുവെന്ന നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
ഗോവ; ഗോവ; ബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് സാം ബോംബെയെ ഗോവ പോലീസാണ് അറസ്റ്റ് ചെയ്തത്. കനാകോന വില്ലേജിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൂനം പാണ്ഡെയും ഇവിടെയാണ് ഉള്ളത്.

ഭർത്താവ് സാം ബോംബെ തന്നെ പീഡിപ്പിച്ചുവെന്നും ആക്രമിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പൂനം പാണ്ഡെ തിങ്കളാഴ്ച രാത്രിയാണ് പോലീസിൽ പരാതി നൽകിയത്. നടിയുടെ പരാതിയിൽ ഉടൻ സാമിനെ അറസ്റ്റ് ചെയ്തെന്ന് കനകോന പോലീസ് ഇൻസ്പെക്ടർ തുക്കാറം ചവാൻ പറഞ്ഞു. നടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
സെപ്റ്റംബർ 10 നാണ് മൂന്ന് വർഷത്തെ ഡേറ്റിംഗിന് ശേഷം പൂനം സാമിനെ വിവാഹം കഴിക്കുന്നത്. ഈ വർഷം ആദ്യം, വിവാഹനിശ്ചയം കഴിഞ്ഞതായി അവർ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 16 നാണ് ദമ്പതികൾ ഗോവയിലേക്ക് പോയത്.












Click it and Unblock the Notifications