ഭർത്താവിന്റെ ഉപദ്രവം, വിവാദ നടി പൂനം പാണ്ഡെ ആശുപത്രിയിൽ, ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍
മുംബൈ: നടിയും വിവാദ മോഡലുമായ പൂനം പാണ്ഡെയുടെ ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍. തന്നെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നു എന്നുളള പൂനം പാണ്ഡെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പൂനം പാണ്ഡെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബറില്‍ വിവാഹിതയായ പൂനം രണ്ടാഴ്ചയ്ക്ക് ശേഷം സാമിന് എതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഭര്‍ത്താവ് സാമില്‍ നിന്നും വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ഗുരുതരമായ ശാരീരികവും മാനസികവുമായ ആക്രമണം ആണ് നേരിടുന്നത് എന്നാണ് പൂനം പാണ്ഡെ ആരോപിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൂനം പാണ്ഡെയുടെ തലയ്ക്കും കണ്ണിനും മുഖത്തും പരിക്കുകളുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാം ബോംബെയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

പൂനം പാണ്ഡെയുടെ ഭര്‍ത്താവ് സാം അഹമ്മദ് ബോംബെ സംവിധായകനും നിര്‍മ്മാതാവും എഡിറ്ററുമാണ്. 2020 സെപ്റ്റംബര്‍ പത്തിന് ആണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാകുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം പൂനം ഭര്‍ത്താവിന് എതിരെ പോലീസില്‍ പരാതി നല്‍കി. ഗോവന്‍ പോലീസിനാണ് പരാതി നല്‍കിയത്. ഗോവയില്‍ ഇരുവരും ഹണിമൂണിനായി പോയതായിരുന്നു.

ഗോവയില്‍ വെച്ച് സാം തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്നും പൂനം പാണ്ഡെ പരാതി നല്‍കിയിരുന്നു. തങ്ങള്‍ വഴക്ക് കൂടിക്കൊണ്ടിരിക്കവേ സാം തന്നെ അടിക്കാന്‍ ആരംഭിച്ചു. തന്റെ കഴുത്ത് പിടിച്ച് ഞെരിച്ചു. മരിക്കാന്‍ പോവുകയാണ് എന്നാണ് അപ്പോള്‍ തനിക്ക് തോന്നിയത്. അയാള്‍ തന്റെ മുഖത്ത് ഇടിച്ചു. മുടിയില്‍ പിടിച്ച് വലിച്ച് തല കട്ടിലില്‍ ഇടിച്ചു, പൂനം പാണ്ഡെ പറഞ്ഞു.

സാമുമായുളള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണ് എന്നും തന്നെ മൃഗത്തെ പോലെ മര്‍ദ്ദിക്കുന്ന ഒരാളുടെ കൂടെ ജീവിതം തുടരാന്‍ സാധിക്കില്ലെന്നും പൂനം പാണ്ഡെ അന്ന് പറഞ്ഞിരുന്നു. നടിയുടെ പരാതി പ്രകാരം അന്ന് സാമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് വീണ്ടും ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു.
Recommended Video

മുംബൈയില്‍ വെച്ച് 2020ലാണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരായത്. സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. നഷ, മാലിനി ആന്‍ഡ് കോ, ലൗ ഈസ് പോയിസണ്‍ പോലുളള സിനിമകളില്‍ പൂനം പാണ്ഡെ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും കന്നടത്തിലും തെലുങ്കിലും വേഷമിട്ട പൂനം നിരവധി വിവാദ ഫോട്ടോകളിലൂടെയും വാര്‍ത്താ താരമാണ്.












Click it and Unblock the Notifications