പൂനത്തിന്‍റെ വെബ്സൈറ്റ് പാകിസ്താന്‍ ഹാക്ക് ചെയ്തു
മുംബൈ: ബോളിവുഡ് നടി പൂനം പാണ്ഡെയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, പാകിസ്താന്‍ ഹാക്കര്‍മാരാണ് പൂനത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. റിപ്പബഌക് ദിനത്തില്‍ വൈകിട്ടാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. കാശ്മീരിന് വേണ്ടി വാദിയ്ക്കുന്ന പാകിസ്താന്‍ സംഘംമാണ് സംഭവത്തിന് പിന്നില്‍. പൂനത്തിന്‍റെ http://www.poonampandey.in/ എന്ന സൈറ്റാണ് ഹാക്ക് ചെയ്തത്.
മാഡ്‌ലീറ്റസ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ജനവരി 27 ന് രാവിലെയാണ് വെബ്‌സൈറ്റ് നോക്കിയ പൂനം ഞെട്ടി.കാശ്മീര്‍ വിമോചനത്തിന് വേണ്ടി ശബ്ദമുയര്‍ത്തൂ..പാകിസ്താന്‍ സിന്ദാബാദ് തുടങ്ങി ഒട്ടേറ മുദ്രാവാക്യങ്ങളാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് പൂനം ബാന്ദ്ര സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നന്ദ കിഷോര്‍ സൈബര്‍ സെല്‍ എന്നിവയ്ക്ക് പരാതി നല്‍കി. ബോളിവുഡ് താരങ്ങളില്‍ പൂനത്തിന് തന്നെ തെരഞ്ഞ് പിടിച്ച് ഹാക്കര്‍മാര്‍ പണി നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല. പൂനത്തിന്റെ നഗ്നതാ പ്രദര്‍ശനവും മറ്റും ഏറെ വിവാദമുണ്ടാക്കി.രുന്നു. പൂനത്തിന്റെ പരാതിയിന്‍മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

പൂനത്തിന്‍റെ വെബ്സൈറ്റ്
ബോളിവുഡ് താരങ്ങളില്‍ തന്നെ പൂനത്തിനും പൂനത്തിന്‍റെ സൈറ്റിനും ഒട്ടേറെ ആരാധകരാണുള്ളത്.

ഹാക്ക് ചെയ്തു
പൂനത്തിന്‍റെ വെബ്സൈറ്റ് പാകിസ്താന്‍ ഹാക്കര്‍മാര്‍ റിപ്പബ്ളിക്ക ദിനത്തിലാണ് ഹാക്ക് ചെയ്തത്

സൈറ്റില്‍
കാശ്മീര്‍ വിമോചനം, പാകിസ്താന്‍ മുദ്രാവാക്യങ്ങള്‍ എന്നിവ സൈറ്റില്‍ രേഖപ്പെടുത്തി

പരാതി
ബാന്ദ്ര പൊലീസില്‍ പൂനം പാണ്ഡെ പരാതി നല്‍കി

ഞെട്ടിപ്പോയി
സൈറ്റ് ഹാക്ക് ചെയ്തതറിഞ്ഞ് താന്‍ ഞെട്ടിയെന്ന് പൂനം

അന്വേഷണം
പൊലീസിനും സൈബര്‍ സെല്ലിനും പൂനം പരാതി നല്‍കി

ഹാക്കിംഗിന് പിന്നില്‍
ഇന്ത്യന്‍ വെബ്സൈറ്റുകള്‍ പലപ്പോഴും പാകിസ്താന്‍ ഹാക്ക് ചെയ്തിട്ടുണ്ട്

പൂനം പാണ്ഡെ
ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുകയും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത താരമാണ് പൂനം പാണ്ഡെ

കാശ്മീരിന് വേണ്ടി
കാശ്മീര്‍ വിമോചനത്തിന് വേണ്ടി ശ്രമിയ്ക്കുന്നവരാണ് ഹാക്കിംഗിന് പിന്നില്‍

ബോളിവുഡ് താരങ്ങള്‍
ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നീങ്ങുന്പോള്‍ ഹാക്ക് ചെയ്യപ്പെടാവുന്ന സൈറ്റുകളില്‍ ഇനിയും ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടുമോയെന്ന് കാത്തിരുന്ന് കാണാം...












Click it and Unblock the Notifications