കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സ്ഥാനാര്‍ത്ഥി , കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്ലാമര്‍ പോരാട്ടത്തിന് ലഖ്‌നൗ വേദിയാവുന്നു. സമാജ് വാദി പാര്‍ട്ടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യയെ ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിന്റെ ഭാര്യയെ മത്സരിപ്പിക്കാനാണ് അഖിലേഷ് യാദവിന്റെ തീരുമാനം. അതേസമയം അപ്രതീക്ഷിതമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയെ ഇത് ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നതായി അറിയിച്ചിരുന്നു. ബിജെപിയില്‍ നിന്ന് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ പടിയിറങ്ങിയത്. ഇതിന് പിന്നാലെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം വന്നതില്‍ ഏറെ അഭ്യൂഹങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഇതില്‍ പലരും ഉന്നയിക്കുന്നുണ്ട്. ലഖ്‌നൗ ബിജെപിയുടെ കോട്ടയല്ല എന്നതും ആശങ്കയുണ്ടാക്കുന്നു.

ലഖ്‌നൗവിലെ പോരാട്ടം

ലഖ്‌നൗവിലെ പോരാട്ടം

രാജ്‌നാഥ് സിംഗാണ് ലഖ്‌നൗവില്‍ ബിജെപിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശില്‍ എവിടെ നിന്നും വിജയിക്കാനാവുമെന്ന് അദ്ദേഹം കാണിച്ച് തന്നിട്ടുണ്ട്. മിര്‍സാപൂര്‍, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് മത്സരിച്ച് വിജയിച്ച ചരിത്രമുണ്ട് രാജ്‌നാഥ് സിംഗിനുണ്ട്. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ വരുന്നതോടെ എളുപ്പത്തില്‍ ജയമെന്ന ബിജെപിയുടെ സ്വപ്‌നം തല്‍ക്കാലം വിജയിക്കില്ല.

അഖിലേഷ് സ്‌ട്രൈക്ക്

അഖിലേഷ് സ്‌ട്രൈക്ക്

അഖിലേഷ് യാദവിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് പൂനത്തെ ഇറക്കിയുള്ള തിരിച്ചടി. ലഖ്‌നൗവില്‍ മുന്നോക്ക വോട്ടുകള്‍ മാത്രമല്ല ഉള്ളതെന്നതും സമാജ് വാദി പാര്‍ട്ടിയുടെ സാധ്യത ഉയര്‍ത്തുന്നു. ബിഎസ്പിയുടെ ശക്തമായ വോട്ടുബാങ്കും രാജ്‌നാഥ് സിംഗിന് വെല്ലുവിളിയാണ്. മഹാസഖ്യം ജാതിസമവാക്യത്തിലൂടെ ബിജെപിയെ വീഴ്ത്താനാണ് ലക്ഷ്യമിടുന്നത്.

ശത്രുഘ്‌നന്‍ സിന്‍ഹയുടെ സന്ദര്‍ശനം

ശത്രുഘ്‌നന്‍ സിന്‍ഹയുടെ സന്ദര്‍ശനം

ശത്രുഘ്‌നന്‍ സിന്‍ഹ മാസങ്ങള്‍ക്ക് മുമ്പ് അഖിലേഷ് യാദവിനെ വന്നു കണ്ടിരുന്നു. ആര്‍ജെഡി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി അദ്ദേഹം ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്ന അവസരത്തിലായിരുന്നു ഇത്. അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു സിന്‍ഹ അഖിലേഷുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് അഖിലേഷിനെ കണ്ടത്.

കോണ്‍ഗ്രസിന്റെ ഇടപെടല്‍

കോണ്‍ഗ്രസിന്റെ ഇടപെടല്‍

ലഖ്‌നൗവില്‍ പ്രതിപക്ഷത്തിന് പൊതു സ്ഥാനാര്‍ത്ഥിയാണ് ഉള്ളത്. പൂനം സിന്‍ഹയ്‌ക്കെതിരെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. പൂനത്തിനെ കോണ്‍ഗ്രസ് ലഖ്‌നൗവില്‍ പിന്തുണയ്ക്കുകയും ചെയ്യും. ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്ന സാഹചര്യത്തില്‍ പൂനത്തിനെതിരെയുള്ള പോരാട്ടം തെറ്റായ സന്ദേശം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേസമയം കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി വരുന്നതോടെ പൂനത്തിന്റെ വിജയം ഏകദേശം ഉറപ്പിക്കാം.

രാഹുലിന്‍റെ നിര്‍ദേശം

രാഹുലിന്‍റെ നിര്‍ദേശം

സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യം എന്ത് തീരുമാനിച്ചാലും, അവര്‍ക്കെതിരെ ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. ഇതോടെ 7 സീറ്റുകളില്‍ മത്സരിക്കേണ്ടെന്ന് രാജ് ബബ്ബാര്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം മാത്രമാണ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

പ്രിയങ്കയും കളത്തില്‍

പ്രിയങ്കയും കളത്തില്‍

ലഖ്‌നൗവില്‍ മത്സരിക്കേണ്ടെന്ന തീരുമാനം കോണ്‍ഗ്രസ് എടുക്കുമ്പോള്‍ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവളി ജിതിന്‍ പ്രസാദയായിരുന്നു. എന്നാല്‍ ഇയാളുടെ വിമത ഭീഷണി ഒഴിവാക്കിയത് പ്രിയങ്കയുടെ ഇടപെടലാണ്. ജിതിന്‍ പ്രസാദ ദൗര്‍ഹാരയില്‍ മത്സരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഏപ്രില്‍ ആറിന് ശത്രുഘ്്‌നന്‍ സിന്‍ഹ കൂടി കോണ്‍ഗ്രസിലേക്ക് എത്തുന്നതോടെ പ്രിയങ്കയുടെ ആ തീരുമാനവും മികച്ചതാവും. രാജ്‌നാഥ് സിംഗിനെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തുക എന്ന തന്ത്രമാണ് പ്രിയങ്ക പ്രതിപക്ഷത്തോട് നിര്‍ദേശിച്ചത്.

വോട്ടുകള്‍ ഭിന്നിക്കും

വോട്ടുകള്‍ ഭിന്നിക്കും

ലഖ്‌നൗവില്‍ നാല് ലക്ഷം കായസ്ത വിഭാഗം വോട്ടുണ്ട്. 1.3 ലക്ഷം സിന്ധി വോട്ടര്‍മാരുമുണ്ട്. ഇവര്‍ ഭിന്നിക്കുന്നതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. 3.5 ലക്ഷം മുസ്ലീം വോട്ടുകളും ഇവിടെ നിര്‍ണായകമാകും. പൂനം സിന്‍ഹ സിന്ധി വിഭാഗത്തിലെ നേതാവാണ്. ഇത് കോണ്‍ഗ്രസ് നേരത്തെ തന്നെ അഖിലേഷിനെ അറിയിച്ചിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ കായസ്ത വിഭാഗത്തിലെ നേതാവാണ്. ഈ വിഭാഗങ്ങളെ ഒപ്പം ചേര്‍ത്തുള്ള ഒരു പോരാട്ടം പ്രതിപക്ഷം നടത്തിയാല്‍ രാജ്‌നാഥ് സിംഗിന് വിജയിക്കുക അസാധ്യമാകും.

ലഖ്നൗ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

സിപിഎമ്മിനെതിരെ ഒരക്ഷരം ഞാന്‍ പറയില്ല....എനിക്കെതിരെ പറഞ്ഞാലും മിണ്ടില്ലെന്ന് രാഹുല്‍സിപിഎമ്മിനെതിരെ ഒരക്ഷരം ഞാന്‍ പറയില്ല....എനിക്കെതിരെ പറഞ്ഞാലും മിണ്ടില്ലെന്ന് രാഹുല്‍

English summary
poonam sinha to contest against rajnath singh congress game plan to hit bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X