കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്‍ഗ്രസ്, മറികടക്കാന്‍ ബിജെപി, ദളിന്?

Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി ബിജെപിക്ക് അധികാരം പിടിക്കാന്‍ അവസരമൊരുക്കിയതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 17 ല്‍ 16 വിമത നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു.

അയോഗ്യതാ നടപടി അംഗീകരിക്കുകയും, തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കാനുള്ള വിലക്ക് റദ്ദ് ചെയ്യുകയും ചെയ്ത സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളും വിമതര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നതും ഏകദേശം ഉറപ്പാണ്.

 6 സീറ്റുകളില്‍

6 സീറ്റുകളില്‍

സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ എന്ത് തന്ത്രം പ്രയോഗിച്ച ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബിജെപി ശ്രമം. 15 മണ്ഡലങ്ങളില്‍ 6 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും.

ഏറെ വിയര്‍ക്കേണ്ടി വരും

ഏറെ വിയര്‍ക്കേണ്ടി വരും

വിമതരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി ഏറെ വിയര്‍ക്കും. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ വിമത ശബ്ദങ്ങളെ അനുനയിപ്പിക്കാനാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

വിമത ശല്യം

വിമത ശല്യം

കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളിലാണ് മത്സരം എന്നതും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇതോടൊപ്പം തന്നെയാണ് വിമത ശല്യവും ഉയര്‍ന്നു വരുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ വിമത ശല്യം ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.

എംടിബി നാഗരാജിന്‍റെ മണ്ഡലം

എംടിബി നാഗരാജിന്‍റെ മണ്ഡലം

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹൊസെകോട്ടയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശരത് ബച്ചഗൗഡ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് വിമതനായ എംടിബി നാഗരാജായിരുന്നു ഈ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.

യെഡിയൂപ്പയുടെ വസതിക്ക് മുന്നില്‍

യെഡിയൂപ്പയുടെ വസതിക്ക് മുന്നില്‍

ഉപതിരഞ്ഞെടുപ്പില്‍ നാഗരാജിനെ തന്നെ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതേതുടര്‍ന്ന് വിമത ഭീഷണിയുമായി ശരത് ബച്ച ഗൗഡ് രംഗത്ത് എത്തിയത്. ശരത് ബച്ച ഗൗഡക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അനുയായികള്‍ നേരത്തെ യെഡിയൂപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 വേണമെങ്കില്‍ പിന്തുണയ്ക്കും

വേണമെങ്കില്‍ പിന്തുണയ്ക്കും

കഴിഞ്ഞ തവണ ഹൊസെകോട്ടയില്‍ നാഗരാജിനോട് പരാജയപ്പെട്ട വ്യക്തിയാണ് ശരത് ബച്ചഗൗഡ. സ്വതന്ത്രനായി മത്സരിക്കുമെങ്കില്‍ ബച്ചഗൗഡയെ വേണമെങ്കില്‍ പിന്തുണയ്ക്കുമെന്ന് ദള്‍ നേതാവ് കുമാരസ്വാമി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിലും

കോണ്‍ഗ്രസിലും

ബിജെപിയെ പരാജയപ്പെടുത്താന്‍ ബച്ചഗൗഡയെ പിന്തുണയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഒരു വിഭാഗവും മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാല്‍ സ്വതന്ത്രനായി മത്സരിക്കുന്ന ബച്ചഗൗഡയെ പിന്തുണയ്ക്കുന്ന അപകടമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

എട്ട് മണ്ഡലങ്ങളില്‍

എട്ട് മണ്ഡലങ്ങളില്‍

എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ബിജെപിയിലെ വിമത നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ രാജു കാഗെ, അശോക് പൂജാരി എന്നിവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

രാജു കാഗെ

രാജു കാഗെ

കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് രാജു കാഗെ പ്രഖ്യാപിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാവും നാല് തവണ എംഎല്‍എയുമായിരുന്നു രാജു കാഗെ. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് ഇദ്ദേഹത്തിന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയെന്നാണ് സൂചന.

ബിജെപിയുമായി ഇടഞ്ഞത്

ബിജെപിയുമായി ഇടഞ്ഞത്

2018ല്‍ കഗ്‌വാദില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ശ്രീമന്ത് പട്ടീലിനോടാണ് കാഗെ പരാജയപ്പെട്ടത്. വിമത നീക്കത്തിലൂടെ അയോഗ്യനാക്കപ്പെട്ട ശ്രീമന്ത് പട്ടീലിനെ തന്നെ ഉപതിരഞ്ഞെടുപ്പിലും മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇതോടെയാണ് കാഗെ ബിജെപിയുമായി ഇടഞ്ഞത്.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

ഇത്തരത്തില്‍ ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ തങ്ങളുടെ പക്ഷത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഈ നീക്കം മുന്നില്‍ കണ്ട് നേതാക്കള്‍ക്ക് മറ്റ് പദവികള്‍ നല്‍കി പാര്‍ട്ടിയില്‍ ഉറച്ച് നിര്‍ത്താനാണ് ബിജെപി നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

 ശബരിമല വിധി: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ചന്ദ്രചൂഡും നരിമാനും, ഹര്‍ജികള്‍ തള്ളി ശബരിമല വിധി: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ചന്ദ്രചൂഡും നരിമാനും, ഹര്‍ജികള്‍ തള്ളി

ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെ

English summary
poor bypoll show unlikely to end yediyurappa's reign in karanataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X