'ദരിദ്രര്‍ക്ക് സ്വപ്നം കാണുക മാത്രമല്ല അവ യാഥാര്‍ത്ഥ്യമാക്കാനും കഴിയും', ആദ്യ പ്രസംഗത്തിൽ രാഷ്ട്രപതി
ദില്ലി: രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദ്രൗപതി മുര്‍മുവിനെ നിറഞ്ഞ കൈയ്യടികളോടെയാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ സ്വാഗതം ചെയ്തത്. ഗോത്ര വര്‍ഗത്തില്‍ നിന്നുളള രാജ്യത്തെ ആദ്യത്തെ രാഷ്ട്രപതി, രണ്ടാമത്തെ വനിതാ രാഷ്ട്രപതി നിരവധി പ്രത്യേകതകള്‍ ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി പദവിക്കുണ്ട്. ദരിദ്രര്‍ക്ക് സ്വപ്നം കാണുക മാത്രമല്ല അവ യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും എന്നുളളതിനുളള തെളിവാണ് തന്റെ ഈ നേട്ടമെന്ന് ആദ്യ പ്രസംഗത്തില്‍ ദ്രൗപതി മുര്‍മു പറഞ്ഞു.
''സ്വതന്ത്ര ഭാരതത്തില്‍ ജനിച്ച് രാഷ്ട്രപതി പദത്തിലേക്ക് എത്തുന്ന ആദ്യത്തെ വ്യക്തിയാണ് താന്‍. സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരെ കുറിച്ച് നമ്മുടെ സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ഉണ്ടായിരുന്ന സ്വപ്നങ്ങള്‍ നിറവേറ്റാനുളള പരിശ്രമങ്ങള്‍ നമ്മള് വേഗത്തിലാക്കേണ്ടതുണ്ട്. രാഷ്ട്രപതി പദവി എന്നത് തന്റെ വ്യക്തിപരമായ നേട്ടമല്ല. മറിച്ച് ഈ രാജ്യത്തെ ദരിദ്രരുടെ നേട്ടമാണ്. പാവപ്പെട്ടവര്‍ക്ക് സ്വപ്നം കാണുക മാത്രമല്ല അത് സത്യമാക്കാനും കഴിയും എന്നുളളതിന് തെളിവാണ് തന്റെ നോമിനേഷന്'', ദ്രൗപതി മുര്‍മു പറഞ്ഞു.

''വര്‍ഷങ്ങളായി വികസനം നിഷേധിക്കപ്പെട്ട പാവപ്പെട്ടവരും ദളിതരും പിന്നോക്കക്കാരും ഗോത്രവര്‍ഗക്കാരുമായ ആളുകള്‍ക്ക് തന്നെ അവരുടെ പ്രതിനിധിയായി കാണാന്‍ സാധിക്കും എന്നുളളത് സംതൃപ്തി തരുന്നു. തന്നെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നത് പോലും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു''. കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടേയും കഴിവുകളുടേയും പ്രതിഫലനമാണ് തന്റെ രാഷ്ട്രപതി പദവിയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
സ്വന്തം ഭാവിയില്‍ മാത്രമല്ല, രാജ്യത്തിന്റെ ഭാവിക്ക് അടിത്തറ പാകുന്നതിലും ശ്രദ്ധയൂന്നണമെന്ന് യുവാക്കളോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു. രാഷ്ട്രപതി എന്ന നിലയ്ക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാജ്യത്തെ അരികുവത്ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി താന്‍ പ്രയത്നിക്കും. ഇന്ത്യ എല്ലാ മേഖലകളിലും വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുകയാണ്. കൊവിഡിന് എതിരെയുളള ഇന്ത്യയുടെ പോരാട്ടം ആഗോള തലത്തില്‍ രാജ്യത്തിന്റെ സ്വാധീനം ഉയര്‍ത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ഇന്ത്യ പുതിയ ആശയങ്ങളുമായി തയ്യാറായിരിക്കുകയാണ്. എല്ലാ ഭാഷകളേയും മതങ്ങളേയും ഭക്ഷണ ശീലങ്ങളേയും ആചാരങ്ങളേയും ചേര്‍ത്ത് പിടിച്ച് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പം നിര്‍മ്മിക്കുകയാണ് നമ്മളെന്നും ആദ്യ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications