കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ നാണം കെട്ട് ബിജെപി... അമിത് ഷായെ സ്വീകരിക്കാൻ ഒഴിഞ്ഞ കസേരകൾ മാത്രം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ നാണം കെട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി. അമിത് ഷാ പങ്കെടുത്ത റാലിയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ബിജെപി അദ്ധ്യക്ഷനെ വരവേറ്റത് കാലിക്കസേരകളായിരുന്നു. ചാനലുകളില്‍ ശക്തി കാണിക്കുന്നതിന് ഒഴിഞ്ഞ കസേരകളില്‍ ആളെ നിറയ്ക്കാന്‍ വേദിയില്‍ നിന്നും ആവശ്യപ്പെടേണ്ട ഗതികേടും ബിജെപിയ്ക്കുണ്ടായി.

ദിലീപിനൊപ്പം നിൽക്കുന്നത് ന്യൂനപക്ഷം.. തങ്ങൾക്കൊപ്പം ആയിരങ്ങൾ.. നമിതയേയും മംമ്തയേയും തള്ളി റിമദിലീപിനൊപ്പം നിൽക്കുന്നത് ന്യൂനപക്ഷം.. തങ്ങൾക്കൊപ്പം ആയിരങ്ങൾ.. നമിതയേയും മംമ്തയേയും തള്ളി റിമ

ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനു, പീഡനക്കുറ്റം ചുമത്താം.. അന്നത്തെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു!ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനു, പീഡനക്കുറ്റം ചുമത്താം.. അന്നത്തെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു!

സിംഹഭാഗവും കാലിക്കസേരകൾ

സിംഹഭാഗവും കാലിക്കസേരകൾ

നവ കര്‍ണാടക നിര്‍മ്മാണ്‍ പരിവര്‍ത്തന റാലി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് വേണ്ടിയുള്ള സമ്മേളനത്തിലാണ് ബിജെപി നാണം കെട്ടത്. 75 ദിവസം നീണ്ട് നില്‍ക്കുന്ന റാലി ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയ അമിത് ഷായ്ക്ക് മുന്നില്‍ സിംഹഭാഗവും കാലിക്കസേരകളായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിക്ക് നാണക്കേട്

ബിജെപിക്ക് നാണക്കേട്

2018ല്‍ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള അവസരമാണ് ബിജെപിക്ക് നാണക്കേടായത്. ഒരു ലക്ഷം പേരെയാണ് സമ്മേളത്തിന് ബിജെപി പ്രതീക്ഷിച്ചിരുന്നത്.

ഇരുപതിനായിരത്തോളം പേര്‍ മാത്രം

ഇരുപതിനായിരത്തോളം പേര്‍ മാത്രം

ഇത്രയും പേര്‍ക്കുള്ള കസേരയും സമ്മേളന സ്ഥലത്ത് ഒരുക്കിയിരുന്നു. എന്നാല്‍ എത്തിയതാകട്ടെ ഇരുപതിനായിരത്തോളം പേര്‍ മാത്രമായിരുന്നുവെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 75 ശതമാനം കസേരകളും ഒഴിഞ്ഞ് കിടന്നു.

ആവേശം നിറയ്ക്കാനായില്ല

ആവേശം നിറയ്ക്കാനായില്ല

മുന്നിലെ ഒഴിഞ്ഞ കസേരകളില്‍ വന്നിരുന്ന് ടിവി ക്യാമറകള്‍ക്ക് മുന്നില്‍ പാര്‍ട്ടിയുടെ ശക്തി കാണിക്കാന്‍ നേതാക്കള്‍ വേദിയില്‍ നിന്നും ആവശ്യപ്പെടുന്ന സ്ഥിതി വരെയുണ്ടായി. അമിത് ഷാ വന്നിട്ടും സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ പോലും ആവേശം നിറയ്ക്കാനുമായില്ല.

സർക്കാർ തടഞ്ഞുവെന്ന്

സർക്കാർ തടഞ്ഞുവെന്ന്

കര്‍ണാടക സര്‍ക്കാര്‍ ബിജെപി പ്രവര്‍ത്തകരെ തടസ്സപ്പെടുത്തി വെച്ചിരിക്കുകയാണ് എന്നതാണ് ഈ നാണക്കേട് മറയ്ക്കാന്‍ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന ന്യായം. ബൈക്ക് റാലിയായി എത്താന്‍ ശ്രമിച്ചവരെ തടഞ്ഞു എന്നാണ് ആരോപണം. എന്നാല്‍ മുഖം രക്ഷിക്കാനാണ് ഇത്തരം വാദങ്ങള്‍ എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

English summary
Poor turnout at BJP rally, in which Amit Shah participated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X