കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന; വിഡ്ഡിയെന്ന് ആക്ഷേപിച്ച് കങ്കണ
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിഗ റിഹാന. കര്‍ഷക സമരത്തെക്കുറിച്ചുള്ള സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് കര്‍ഷക സമരത്തിനുള്ള പിന്തുണ റിഹാന പ്രഖ്യാപിച്ചത്. പൊലീസുമായി സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ദില്ലിയില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചുവെന്ന സിഎന്‍എന്‍ വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നതു. റിഹാനയ്ക്ക് പിന്നാലെ സാമൂഹിക പ്രവർത്തക ഗ്രെറ്റ തൻബെർഗ് വീണ്ടും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
അതേസമയം, കര്‍ഷക സമരത്തെ പിന്തുണ റിഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡില്‍ നിന്നടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. കര്‍ഷക സമരത്തെ പിന്തുണച്ചതിന് റിച്ച ചദ്ദയും യൂട്യൂബര്‍ ലില്ലിയും റിഹാനയെ പിന്തുണച്ചപ്പോള്‍ 'അവളൊരു വിഡ്ഡിയാണ്' എന്നായിരുന്ന നടി കങ്കണ റണാവത്തിന്‍റെ പ്രതികരണം.

Recommended Video
'ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല, കാരണം അവർ കർഷകരല്ല, അവർ ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ്, അതിലൂടെ ചൈനയ്ക്ക് നമ്മുടെ ദുർബലമായ തകർന്ന രാഷ്ട്രത്തെ ഏറ്റെടുക്കാനും യുഎസ്എയെപ്പോലെ ഒരു ചൈനീസ് കോളനിയാക്കാനും കഴിയും. വിഡ്ഡിയെ, ഇരിക്കൂ, നിങ്ങളെപ്പോലെ ഞങ്ങൾ ഞങ്ങളുടെ ജനതയെ വിൽക്കുന്നില്ല'-എന്നായിരുന്ന റിഹാനയെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ പ്രതികരിച്ചത്. അതേസമയം, ഇതൊരു മാനവിക പ്രശ്നമാണ്, പിന്തുണയ്ക്ക് വളരെ അധികം നന്ദിയെന്നായിരുന്നു കനേഡിയന്‍ യൂട്യുബറായ ലില്ലി റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.
മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് ഡല്‍ഹി പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് വിലക്ക് മനുഷ്യാവകാശ ലംഘനമാണെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചു. ദില്ലിയില്‍ ഇന്‍റര്‍നെറ്റ് വിലക്കിയ സിഎന്‍എന്‍ വാര്‍ മിയ ഖലീഫയും ട്വീറ്റ് ചെയ്തിട്ടുണ്ട്












Click it and Unblock the Notifications