കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദര്‍ തെരേസ വിശുദ്ധയാകുന്നു... രണ്ടാമത്തെ അത്ഭുതത്തിനും അംഗീകാരം

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ നിന്ന് ഒരാളെ കൂടി വത്തിക്കാന്‍ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്നു. കുഷ്ഠരോഗികള്‍ക്കും അഗതികള്‍ക്കുമായി ജീവിതം മാറ്റിവച്ച മദര്‍ തെരേസയെ അടുത്ത വര്‍ഷം സെപ്തംബറില്‍ വിശുദ്ധയായി പ്രഖ്യാപിയ്ക്കും.

മദര്‍ തെരേസെയുടെ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ നടന്ന രണ്ടാമത്തെ അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെയാണ് വിശുദ്ധയായി പ്രഖ്യാപിയ്ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയത്. 2016 സെപ്തംബര്‍ നാലിനായിരിയ്ക്കും ചടങ്ങുകള്‍.

Mother Teresa

2003 ല്‍ അന്നത്തെ പോപ്പ് ആയിരുന്ന ജോണ്‍ പോള്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. 1997 ല്‍ ആണ് മദര്‍ തെരേസ അന്തരിയ്ക്കുന്നത്. മദര്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ആദ്യ അത്ഭുത പ്രവര്‍ത്തി ഉണ്ടാകുന്നത്. ഒരു ബംഗാളി സ്ത്രീയുടെ ക്യാന്‍സര്‍ അന്ന് പ്രാര്‍ത്ഥനയിലൂടെ സുഖപ്പെടുത്തിയെന്നാണ് പറയുന്നത്.

ഇപ്പോള്‍ ബ്രസീലുകാരനായ യുവാവാണ് മദര്‍ തെരേസയുടെ മധ്യസ്ഥ പ്രാര്‍ത്ഥന വഴി തലച്ചോറിലെ അര്‍ബുദം സുഖപ്പെട്ടത്. പോപ്പ് ഇത് അംഗീകരിച്ചതോടെയാണ് വിശുദ്ധയായി പ്രഖ്യാപിയ്ക്കുന്നതിനുളള നടപടിക്രമങ്ങള്‍ തുടങ്ങിയത്.

മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് കത്തോലിക്ക സഭയുടെ ചതിത്രത്തിലെ തന്നെ ഒരു വലിയ സംഭവം ആയിരുന്നു. അന്തരിച്ച് ഏഴ് വര്‍ഷം കൊണ്ട് ഒരാളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിയ്ക്കുന്നത് ആദ്യമായിട്ടായിരുന്നു.

അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ ഇന്ത്യയെ ആണ് തന്റെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്.

English summary
Pope Francis has recognised a second medical miracle attributed to the late Mother Teresa, clearing the path for the beloved nun to be elevated to sainthood next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X