• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിക് ടോക് താരം സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ, പിന്നിൽ അയൽക്കാരൻ; വലവിരിച്ച് പൊലീസ്..!

 • By Desk

ചണ്ഡീഗഢ്: ടിക് ടോക് വീഡിയോയിലൂടെ താരമായ യുവതിയെ സ്വന്തം ബ്യൂട്ടിപാര്‍ലറില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഹരിയാന സോണിപത് സ്വദേശിയായ ശിവാനി ഖുബിയാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍ അയല്‍ക്കാരനായ ആരിഫാണ് ശിവാനിയെ കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച വൈകീട്ടാണ് ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഉടന്‍ തന്നെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഞായറാഴ്ച വൈകീട്ടോടെ ബ്യൂട്ടിപാര്‍ലറിന്റെ പാട്ണറായ നീരജ് സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവിടെ നിന്നും ദുര്‍ഖന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും വിവരമറിയിച്ചു. ബ്യൂട്ടിപാര്‍ളറിനുള്ളിലെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടത്.

അണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെഅണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെ

cmsvideo
  ടിക് ടോക് നമ്മുടെ എല്ലാം ചോർത്തുന്നുണ്ടായിയിരുന്നോ?

  ടിക് ്‌ടോക് വീഡിയോയിലൂടെ പ്രശ്‌സ്തയായ ശിവാനിക്ക് ഒരു ലക്ഷത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സാണുള്ളത്. ശിവാനിയുടെ മിക്ക വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലവാറുണ്ട്. അതേസമയം, അയല്‍ക്കാരനും സുഹൃത്തുമായ ആരിഫ് ശിവാനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം ആരിഫ് ഇക്കാര്യം പറഞ്ഞ് ശിവാനിയെ ശല്യം ചെയ്തതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനും കുടുംബം മുതിര്‍ന്നിരുന്നു. എന്നാല്‍ അന്ന് മാപ്പ് പറഞ്ഞ് ശല്യം അവസാനിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ ആരിഫിന്റെ ശല്യം വീണ്ടും തുടര്‍ന്നെന്നാണ് പിതാവ് പറയുന്നത്.

  അതേ സമയം, കൊല്ലപ്പെട്ടതിന് ശേഷവും ശിവാനിയുടെ അക്കൗണ്ടില്‍ നിന്ന് ചില വീഡിയോകള്‍ ടിക് ്ക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ശിവാനി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കാനായിരുന്നു പ്രതിയുടെ ഈ നീക്കം. ശ്വാസം മുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  ജോസ് കെ മാണി എൻഡിഎയിലേക്കോ..? സാഹചര്യങ്ങള്‍ വീക്ഷിച്ച് നേതൃത്വം; കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെജോസ് കെ മാണി എൻഡിഎയിലേക്കോ..? സാഹചര്യങ്ങള്‍ വീക്ഷിച്ച് നേതൃത്വം; കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെ

  ബിജെപി സഖ്യം ജോസിന് തിരിച്ചടിയാവും; അണികളേയും നേതാക്കളേയും പിളര്‍ത്താന്‍ യുഡിഎഫ് ബിജെപി സഖ്യം ജോസിന് തിരിച്ചടിയാവും; അണികളേയും നേതാക്കളേയും പിളര്‍ത്താന്‍ യുഡിഎഫ്

  കാഞ്ഞിരപ്പള്ളി മുതല്‍ പൂഞ്ഞാര്‍ വരെ 10 സീറ്റുകള്‍ ഉറപ്പ്; ജോസിനെ കൂട്ടിയാല്‍ ഇടതിന്‍റെ നേട്ടങ്ങള്‍കാഞ്ഞിരപ്പള്ളി മുതല്‍ പൂഞ്ഞാര്‍ വരെ 10 സീറ്റുകള്‍ ഉറപ്പ്; ജോസിനെ കൂട്ടിയാല്‍ ഇടതിന്‍റെ നേട്ടങ്ങള്‍

  English summary
  Popular Haryana Tik Tok star Shivani Khubiyan killed in her own beauty parlor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X